കൊച്ചി: മഹാനന്മയ്ക്ക് മലയാളികളുടെ ആദരം, മനോരമ ന്യൂസ് സോഷ്യല്‍ സ്റ്റാറായി അശരണരുടെ ദൈവദൂതന് ഫിറോസ് കുന്നംപറമ്പില്‍. സാമൂഹ്യ രാഷ്ട്രീയ സാഹിത്യ സിനിമാ മേഖലകളില്‍ സാന്നിധ്യമറിയിച്ച 12 പേരില്‍ നിന്നും പ്രേക്ഷകരുടെ വോട്ടെടുപ്പിലൂടെയാണ് ഫിറോസിനെ തിരഞ്ഞെടുത്തത്.
രണ്ട് മാസത്തോളം ആവേശപൂര്‍വമാണ് വോട്ടെടുപ്പ് നടന്നത്. ലക്ഷങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ഒടുവില്‍ വിജയിയായത് സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലാണ്. ഒറ്റ സെല്‍ഫോണും ഒരു ഫേസ്ബുക്ക് പേജുമായി ഫിറോസ് എന്ന ചെറുപ്പക്കാരന് തീര്‍ക്കുന്നതു കാരുണ്യത്തിന്റെയും നന്മയുടെയും വലിയ ലോകമാണ്.
രോഗവും ദാരിദ്ര്യവും മൂലം കഷ്ടത അനുഭവിക്കുന്നവരുടെ വീട്ടിലെത്തി ലോകത്തോട് ആ ദുരിതങ്ങള്‍ ഫിറോസ് വിളിച്ചുപറഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവരുടെ സഹായം അങ്ങനെ ഫിറോസ് വഴി അവശ്യക്കാരിലേക്കെത്തി. മനോരമ ന്യൂസ് ഡോട്ട് കോം വഴി നടത്തിയ വോട്ടെടുപ്പില്‍ പത്ത് ലക്ഷത്തോളം പേര് പങ്കെടുത്തു.
നേരത്തെ പട്ടികയിലുണ്ടായിരുന്ന വിടി ബല്‍റാം എംഎല്‍എ ഫിറോസിന് വേണ്ടി വോട്ടു ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
Discussion about this post