തൃശ്ശൂര്‍: ഒരു ബുള്ളറ്റ് ആംബുലന്‍സിന് സൈഡ് കൊടുക്കാതെ മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചു പോകുന്ന വീഡിയോ കഴിഞ്ഞ ദിവസം സൈബര്‍ലോകത്ത് വൈറലായിരുന്നു. വൈറലായ വീഡിയോ നിരവധി ആളുകള്‍ ഷെയര്‍ ചെയ്തു ഒടുവില്‍ സൈബര്‍ ലോകം അദ്ദേഹത്തെ കണ്ടെത്തി മാപ്പും പറയിച്ചു.
‘തന്റെ വണ്ടി മറ്റൊരാള്‍ ആണ് ഉപയോഗിച്ചതെന്ന് ഉടമസ്ഥന് പറയുന്നു. തന്റെ സുഹൃത്താണ് സംഭവസമയത്ത് ബുള്ളറ്റ് ഓടിച്ചിരുന്നതെന്ന് ഉടമസ്ഥനായ ജയേഷ് പറയുന്നു. താന്‍ ഹെഡ്സെറ്റ് വച്ച് പാട്ട് കേട്ടായിരുന്നു ഡ്രൈവ് ചെയ്തിരുന്നതെന്നും, അതുകൊണ്ട് ആംബുലന്‍സിന്റെ ശബ്ദം കേട്ടില്ലെന്നും ജയേഷിന്റെ സുഹൃത്ത് പറഞ്ഞു. തടസ്സമുണ്ടാക്കിയതിന് താന്‍ ക്ഷമ ചോദിക്കുന്നതായും യുവാവ് വീഡിയോയില്‍ പറയുന്നു.
സ്വന്തം വണ്ടി മറ്റുള്ളവര്‍ക്ക് ഓരോ ആവശ്യത്തിനായി ഉപയോഗിക്കാന്‍ കൊടുക്കുമ്പോള്‍ ഇങ്ങനെയുള്ളവര്‍ക്ക് കൊടുക്കാതെ സൂക്ഷിക്കുക. ഓരോ ജീവനും വിലപ്പെട്ടത് തന്നെയാണ്.
Discussion about this post