തിരുവനന്തപുരം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്കിടയില്‍ തന്റെ പേര് പറഞ്ഞു കേട്ടത് മാധ്യമങ്ങള്‍ വഴി മാത്രമാണെന്നും നേതൃത്വം ഇത് സംബന്ധിച്ച ഒരു കാര്യവും സംസാരിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അതേ സമയം മത്സരിക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ അത് പരിഗണിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Discussion about this post