കണ്ണൂര്‍: വിദേശ മദ്യം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. സ്കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച് 36 കുപ്പി വിദേശമദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. പൊയിലൂരിലെ കണ്ടന്റവിടെ വീട്ടില്‍ കെ രഞ്ജിത്താ (27) ണ് കേസില്‍ പിടിയിലായത്.
മാഹിയില്‍ നിന്നും വാങ്ങിയ മദ്യമാണ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തത്. മദ്യവില്പന സംഘത്തിലെ പ്രധാന പ്രതിയാണ് അറസ്റ്റിലായത്. മദ്യം കടത്താനുപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
Discussion about this post