ബാലരാമപുരം കൈത്തറി അമേരിക്കയിലേക്ക് : നാല് ഘട്ടങ്ങളിലായി കയറ്റി അയക്കുന്നത് മൂന്ന് കോടി രൂപയുടെ ഉത്പന്നങ്ങള്‍

Handloom | Bigewslive

തിരുവനന്തപുരം : ഓണക്കാലത്ത് ബാലരാമപുരം കൈത്തറി ഉത്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റി അയക്കാന്‍ തീരുമാനമായി. നാല് ഘട്ടങ്ങളിലായി മൂന്ന് കോടി രൂപയുടെ ഉത്പന്നങ്ങളാണ് കയറ്റി അയക്കുക.

സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്നവേഷന്‍ സെന്റര്‍(സിസ്സ) കേന്ദ്രമന്ത്രി വി.മുരളീധരനെ പങ്കെടുപ്പിച്ച് അമേരിക്കന്‍ മലയാളി സംഘടനകളുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് തീരുമാനം. കെട്ടിക്കിടക്കുന്ന ഇരുപതിനായിരത്തിലധികം ഉത്പന്നങ്ങള്‍ സംഭരിച്ച് അമേരിക്കയില്‍ എത്തിക്കുമെന്ന് സിസ്സ ജനറല്‍ സെക്രട്ടറി ഡോ.സി.സുരേഷ് കുമാര്‍ അറിയിച്ചു. കെഎച്ച്എന്‍എ അംഗം സുനിതാ റെഡ്ഡി 300 വീതം കൈത്തറി മുണ്ടിനും സാരിക്കുമുള്ള ആദ്യ ഓര്‍ഡര്‍ നല്‍കി.

സെപ്റ്റംബര്‍ ഒന്നിന് ബാലരാമപുരം കൈത്തറിയുടെ ഇ-കൊമേഴ്‌സ് സൈറ്റ് ആരംഭിക്കും. നബാര്‍ഡിന്റെ സഹായത്തോടെ നെയ്ത്തുകാര്‍ അംഗങ്ങളായിട്ടുള്ള കമ്പനി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Exit mobile version