കൊച്ചി: കാലടിയില്‍ വീട്ടിലെ ശുചിമുറിയില്‍ വമ്പന്‍ രാജവെമ്പാല. വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇല്ലിത്തോട് പുതുച്ചേരി ജാണിയുടെ വീട്ടിലെ ശുചിമുറിയിലാണ് രാജവെമ്പാലയെ കണ്ടത്.
വീട്ടുകാര്‍ ശുചിമുറിയില്‍ പോയപ്പോള്‍ ക്ലോസറ്റിന് സമീപം കിടക്കുന്ന രാജവെമ്പാലയെ കണ്ടത്. ഉടന്‍ തന്നെ ശുചിമുറിയുടെ വാതില്‍ അടച്ചശേഷം വനം വകുപ്പിനെ വിവരം അറിയിച്ചു.
വീടിന് പുറത്തെ ശുചിമുറിയിലാണ് രാജവെമ്പാല എത്തിയത്. സ്പെഷ്യല്‍ ഫോറെസ്റ്റ് പ്രൊട്ടക്ഷന്‍ ഫോഴ്സ് ഓഫീസര്‍ ജെ.ബി സാബു, വാച്ചര്‍ ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടാന്‍ ശ്രമം നടത്തി.
പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ശുചിമുറിയില്‍ നിന്നിറങ്ങി അപ്രതീക്ഷിതമായി മുറ്റത്തേയ്ക്ക് ഇഴഞ്ഞെത്തിയത് അവിടെ തടിച്ചുകൂടിയവരെ പരിഭ്രാന്തിയിലാക്കി. തുടര്‍ന്ന് പാമ്പിനെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. 12 അടി നീളമുള്ള പെണ് രാജവെമ്പാലയായിരുന്നു. പാമ്പിനെ പിന്നീട് നേര്യമംഗലം വനത്തില്‍ തുറന്നുവിട്ടു.
Discussion about this post