പാലക്കാട്: പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി കെട്ടി. വിവാദമായതോടെ പൊലീസെത്തി കൊടി അഴിച്ചുമാറ്റി. ബിജെപിക്കെതിരെ പ്രതിഷേധവുമായി യൂത്ത്കോ ണ്‍ഗ്രസ്, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെത്തി.
നഗരസഭയില്‍ സ്ഥിരം കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ഇതിനിടെയാണ് നഗരസഭ വളപ്പിനുള്ളിലെ ഗാന്ധിപ്രതിമയില്‍ ബിജെപി കൊടി പുതപ്പിച്ചിരിക്കുന്നെന്ന ചിത്രം പ്രചരിച്ചത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ സ്ഥലത്തെത്തി പ്രതിഷേധസൂചകമായി മുദ്രാവാക്യം വിളിച്ചു.
ബിജെപി പ്രവര്‍ത്തകര്‍ ഒരിക്കലും ഇപ്രകാരം ചെയ്യില്ലെന്നും മറ്റാരോ ബോധപൂര്‍വം ചെയ്തതാണെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്ണദാസ് ആരോപിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു എല്ലാ നേതാക്കന്മാരും അതില്‍ പങ്കെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post