തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ അരൂര്‍ എംഎല്‍എ
എഎം ആരിഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് എഎം ആരിഫിനെ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമായത്.
ആലപ്പുഴ മണ്ഡലം തിരിച്ചുപിടിക്കുക മാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യം. അതേസമയം യുഡിഎഫും, എന്‍ഡിഎയും ശക്തമായി പിന്നാലെയുണ്ട്. ശബരിമല വിഷയം മുന്‍നിര്‍ത്തി ആലപ്പുഴ മണ്ഡലം പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് എന്‍ഡിഎ.
കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലേക്ക് എ പ്രദീപ് കുമാര്‍ എംഎല്‍എയെ മത്സരിപ്പിക്കണമെന്ന നിര്‍ദേശവും സിപിഎം സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നുവെന്നാണ് പുറത്തു വരുന്ന വിവരം. സെക്രട്ടേറിയറ്റില്‍ ഇപ്പോഴും ചര്‍ച്ച തുടരുകയാണ്.
പി കരുണാകരന് ഒഴികെ നിലവിലെ സിറ്റിംഗ് എംപിമാരെല്ലാം മത്സര രംഗത്ത് ഉണ്ടാകുമെന്നാണ് സെക്രട്ടേറിയേറ്റിലെ പൊതുധാരണ. ചാലക്കുടിയില്‍ സിറ്റിംഗ് എംപി ഇന്നസെന്റ് തന്നെ മത്സരിക്കുമെന്നാണ് വിവരം.
Discussion about this post