കണ്ണൂര്‍: മോഡിയെ വാഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയ എപി അബ്ദുള്ളകുട്ടിയെ വലിച്ചൊട്ടിച്ച് കെ സുധാകരന് രംഗത്ത്. നിരന്തരം പാര്‍ട്ടികള്‍ വിട്ടുകളിക്കുന്ന അബ്ദുള്ളകുട്ടിക്ക് എന്തെങ്കിലും രാഷ്ട്രീയലാഭം കിട്ടാനുണ്ടോ എന്നായിരുന്നു കോണ്‍ഗ്രസിന്റെ നേരത്തെയുള്ള ചോദ്യം. സിപിഎം വിട്ട അബ്ദുള്ളക്കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും ഭീഷണി കാരണം നാട് വിടാനൊരുങ്ങിയ അബ്ദുള്ളക്കുട്ടിയെ സംരക്ഷിക്കുകയും ചെയ്തത് താനാണെന്നും സുധാകരന് കണ്ണൂരില്‍ പറഞ്ഞു.
മാത്രമല്ല അബ്ദുള്ളക്കുട്ടിക്ക് മത്സരിക്കാന്‍ കണ്ണൂര്‍ മണ്ഡലം നല്‍കിയത് സുരക്ഷിതത്വത്തിന് വേണ്ടിയായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷമുള്ള അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റിന് അവകാശവാദം ഉന്നയിക്കരുതെന്ന് പറഞ്ഞിരുന്നെന്നും രണ്ടാം തവണ അവസരം നല്‍കിയത് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു എന്നും കെ സുധാകരന് വെളിപ്പെടുത്തി.
എബി അബുള്ളക്കുട്ടിക്കെതിരെ വിഎം സുധീരന് പറഞ്ഞ കാര്യങ്ങളില്‍ വസ്തുതയുണ്ട്. ഏകനായാണ് അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലേക്ക് വന്നത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നയാളാണ് അബ്ദുള്ളക്കുട്ടിയെന്നും ബിജെപിക്കാര്‍ പോലും മോഡിയെ ഗാന്ധിയോട് ഉപമിക്കില്ലെന്നും കെ സുധാകരന് പറഞ്ഞു.
Discussion about this post