തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കേസില്‍ നിന്ന് പിന്‍വാങ്ങുന്നതായി സൂചന. കേസില്‍ നിന്ന് എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണമെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
ആത്മഹത്യാകുറിപ്പില്‍ എസ്എഫ്ഐ നേതാക്കളുടെ പേര് പരാമര്‍ശിച്ചിരുന്നുവെങ്കിലും പോലീസിന് നല്കിയ മൊഴിയില്‍ ആരുടെ പേരും പറഞ്ഞില്ല. അതേസമയം സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോളേജിലെ ഒന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു എന്നാല്‍, കേസില്‍ നിന്ന് എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണമെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
അതേസമയം, ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന്റെ തലേ ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം രാവിലെ കോളേജ് ക്യാമ്പസിനകത്ത് രക്തം വാര്‍ന്നു കിടക്കുന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. തിരുവനന്തപുരം ആലംകോട് സ്വദേശിനിയാണ് പെണ്‍കുട്ടി.
Discussion about this post