വയനാട്: ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വയനാട് സ്വദേശി ശ്രീധന്യയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെ ആണ് രാഹുല്‍ ശ്രീധന്യയെ അഭിനന്ദിച്ചത്. ശ്രീധന്യയുടെ ‘കഠിനാദ്ധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും വിജയമാണിതെന്നാണ്’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.
ശ്രീധന്യയുടെ ആത്മാര്‍ത്ഥ പ്രയത്നവും ആത്മസമര്‍പ്പണവുമാണ് അവരുടെ സ്വപ്നം സഫലമാക്കാന്‍ സഹായിച്ചതെന്നും ഈ അവസരത്തില്‍ അവരുടെ കുടുംബത്തെ അഭിനന്ദിക്കുന്നുവെന്നും ഒപ്പം തെരഞ്ഞെടുത്ത കരിയറില്‍ മികച്ച വിജയം നേടാന്‍ ശ്രീധന്യയ്ക്ക് കഴിയട്ടെയെന്നും രാഹുല്‍ ട്വിറ്ററില്‍ ആശംസിച്ചു.
കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസ് നേടുന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ പെണ്‍കുട്ടിയാണ് ശ്രീധന്യ. സിവില്‍ സര്‍വീസില്‍ 410ാം റാങ്കാണ് ശ്രീധന്യ സ്വന്തമാക്കിയത്. വയറിങ് പോലും നടക്കാത്ത ഇടിഞ്ഞു വീഴാറായ വീട്ടില്‍ നിന്നാണ് ശ്രീധന്യ ഈ ഉന്നത വിജയം കരസ്ഥമാക്കിയത്.
Ms Sreedhanya Suresh from Wayanad, is the first tribal girl from Kerala to be selected for the civil service.
Sreedhanya’s hard work & dedication have helped make her dream come true.
I congratulate Sreedhanya and her family and wish her great successs in her chosen career.
— Rahul Gandhi (@RahulGandhi) April 6, 2019
Discussion about this post