കൊച്ചി: കൊച്ചിയില്‍ മിനി ലോറി വൈദ്യുതി ലൈനില്‍ തട്ടി തീപിടിച്ചു. പേപ്പര്‍ മാലിന്യവുമായ പോയ മിനി ലോറിയാണ് കത്തി നശിച്ചത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനു സമീപം ചിറ്റേത്തുകര ബോട്ട് ജെട്ടി റോഡില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ഇടപ്പള്ളി സ്വദേശി താഹിര്‍ ഓടിച്ച മിനി ലോറിയിലാണ് തീപിടിച്ചത്. ചിറ്റേത്തുകരയിലെ പ്രസില്‍ നിന്നും പേപ്പര്‍ മാലിന്യവുമായി ഇട റോഡിലേക്കിറങ്ങിയ ലോറി സമീപത്തു കിടന്നിരുന്ന മറ്റൊരു വാഹനത്തില്‍ മുട്ടാതിരിക്കാന്‍ ഒതുക്കിയപ്പോഴാണു വൈദ്യുതി ലൈനില്‍ നിന്നു പേപ്പറില്‍ തീപിടിച്ചത്.
തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് താഹിര്‍ വണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടുകയായിരുന്നു. നാലു ടയറുകളും ക്യാബിനും വശങ്ങളും ഉള്‍പ്പെടെ ലോറിയുടെ ഭൂരിഭാഗവും അഗ്നിക്കിരയായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
Discussion about this post