കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്ത് ധീര ജവാന്മാര്ക്ക് ബലിതര്‍പ്പണം നടത്തി യുവമോര്‍ച്ച. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്കാണ് ആദരസൂചകമായി ബലിതര്‍പ്പണം ചെയ്തത്. ജവാന്മാരുടെ ചിത്രങ്ങള്‍ മുന്നില്‍ വച്ചായിരുന്നു ബലിതര്‍പ്പണം.
രാജ്യത്തിനുവേണ്ടി ജീവന് ബലികഴിച്ച ധീര ജവാന്മാരുടെ മോക്ഷപ്രാപ്തിക്ക് വേണ്ടിയാണ് ബലിതര്‍പ്പണം നടത്തിയതെന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പറഞ്ഞു. ആലങ്ങാട് സ്വദേശിയായ സാബു ശാന്തിയാണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്.
Discussion about this post