കാസര്‍കോട്: പോലീസ് സംരക്ഷണത്തില്‍ പിഎസ്സി പരീക്ഷയെഴുതി ബിന്ദു. ശബരിമല ദര്‍ശനത്തിന് ശേഷം കനത്ത സുരക്ഷയാണ് കനകദുര്‍ഗയ്ക്കും ബിന്ദുവിനും നല്‍കുന്നത്. ഇന്നലെ കാലിച്ചാനടുക്കം ഹൈസ്കൂളിലായിരുന്നു ബിന്ദു പരീക്ഷയ്ക്കെ ത്തിയത്. കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയെഴുതാനാണു ബിന്ദു എത്തിയത്.
12 മണിയോടെയാണ് സ്കുളിലെത്തിയത്. ട്രെയിന്‍ മാര്‍ഗം നീലേശ്വരത്തെത്തി അവിടെ നിന്നു ബസിലാണ് കാലിച്ചാനടുക്കം സ്കൂളിലെത്തിയത്. തലശ്ശേരി പാലയാട് ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ താല്‍ക്കാലിക അധ്യാപികയാണ് ബിന്ദു.
Discussion about this post