ഇടുക്കി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് നല്ല കാര്യമാണെന്ന് വൈദ്യതമന്ത്രി എംഎം മണി. ഈ വിഷയവുമായി ബന്ധപ്പെട്ട് ആക്രമണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദദേഹം പറഞ്ഞു. കൂടാതെ ദര്‍ശനത്തിനായി യുവതികള്‍ എത്തിയാല്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് മന്ത്രി മുമ്പ് പറഞ്ഞിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളയെ മാധ്യമങ്ങള്‍ ബഹിഷ്കരിച്ചതുപോലെ എല്ലാവരും ചെയ്യണമെന്നും എംഎം മണി പറഞ്ഞു. അതേസമയം സന്നിധാനത്തേക്ക് പോകാന്‍ ഇനിയും യുവതികള്‍ വരുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിമലയിലെ നിരോധനാജ്ഞ കലക്ടര്‍ നീട്ടി.
Discussion about this post