തൃശ്ശൂര്‍; നോക്കുകൂലി നല്കാത്തതിനാല് രാഗം തീയ്യേറ്ററില്‍ ഇറക്കിയ സിനിമാ നോട്ടീസുകള്‍ സിഐടിയു തൊഴിലാളികള്‍ കടത്തിക്കൊണ്ടുപോയി. കൂലി തര്ക്കര്ക്കത്തെ തുടര്‍ന്ന് വന്‍തുക നല്കാന് ഉടമ വിസമ്മതിച്ചതോടെയാണു സംഘം ചേര്‍ന്നു തിരിച്ചെത്തിയ തൊഴിലാളികള്‍ പോസ്റ്റര്‍ അടക്കം കടത്തിക്കൊണ്ടുപോയത്.
‘ഒടിയന്’ എന്ന സിനിമയ്ക്കു വേണ്ടി എത്തിച്ചതായിരുന്നു നോട്ടീസുകള്‍. തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവന്ന നോട്ടീസ് നേരത്തേ ബസില്‍നിന്ന് ഇറക്കിയതായിരുന്നു. ഇതിനു കൊറിയര്‍ കമ്പനിക്കാര് കൂലിയും നല്‍കിയിരുന്നു. തുടര്‍ന്ന് രാഗം തീയ്യേറ്ററില്‍ എത്തിച്ച നോട്ടീസുകള്‍ കൊറിയര്‍ കമ്പനിക്കാര് ഇറക്കിവച്ചു. ഇതിന് വീണ്ടും സിഐടിയുക്കാര്‍ കൂലി ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ച കൂലി നല്കാന് കമ്പനിയും തീയ്യേറ്റര്‍ ഉടമയും തയാറായിരുന്നെങ്കിലും എട്ടിരട്ടിയോളം കൂലി കൂടുതല്‍ ആവശ്യപ്പെട്ടതോടെ തുക നല്‍കാനാകില്ലെന്ന് ഉടമ പറഞ്ഞു..
പിരിഞ്ഞുപോയ തൊഴിലാളികള്‍ തിരിച്ചെത്തി ഇറക്കിയ നോട്ടീസും ബണ്ടിലുകളുമായി കടന്നുകളയുകയായിരുന്നു. ഇവയുമായി വന്ന പെട്ടി ഓട്ടോറിക്ഷാ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണു സിഐടിയുക്കാര്‍ സാധനങ്ങള്‍ കൊണ്ടുപോയത്. സിറ്റി പോലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post