തിരുവനന്തപുരം: ഇസ്ലാമില്‍ വിശ്വസിക്കുന്ന ലീഗ് കപട വിശ്വസികളാകരുതെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസനകാര്യ മന്ത്രി എകെ ബാലന്. വിഗ്രഹാരാധനക്കും ബഹുദൈവ വിശ്വാസത്തിനുമെതിരെ റസൂല്‍ സ്ഥാപിച്ച മതമാണ് ഇസ്ലാം, അങ്ങനെയുളള ഇസ്ലാമില്‍ വിശ്വാസമുള്ള ലീഗ് ഇത്തരത്തില്‍ അധ:പതിക്കരുതെന്നും മന്ത്രി എകെ ബാലന് കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ പോലീസ് ഇടപെടല്‍, വനിത മതില് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലീഗ് എംഎല്‍എ പികെ ബഷീറിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി എകെ ബാലന്.
അതേസമയം മന്ത്രിയുടെ ഈ പരാമര്‍ശത്തോട് രൂക്ഷമായാണ് സഭ പ്രതികരിച്ചത്. മന്ത്രിയുടെ പ്രസ്താവന അനുചിതമാണ്, ഒരു മത വിഭാഗത്തിന് പ്രശ്നമുണ്ടായാല്‍ ആ മത വിഭാഗം മാത്രം ഇടപെട്ടാല്‍ മതിയെന്ന നിലപാട് ഖേദകരമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
മന്ത്രിയുടേത് അപകടകരമായ പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വര്‍ഗീയമായും ജാതീയമായും വേര്‍തിരിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്നും, പരാമര്‍ശം പിന്‍വലിച്ചു മാപ്പു പറയണമെന്നും എംകെ മുനീര്‍ പറഞ്ഞു.
Discussion about this post