ആലപ്പുഴ: ആലപ്പുഴയില്‍ 20 ലിറ്റര്‍ വാറ്റു ചാരായവുമായി കഞ്ഞിക്കുഴി കൂറ്റുവേലി സ്വദേശി പിടിയില്‍. സന്തോഷ് (44)നെയാണ് 20 ലിറ്റര്‍ ചാരായവുമായി ചേര്‍ത്തല എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. കഞ്ഞിക്കുഴിയിലെ മറ്റത്തില്‍ വീട്ടില്‍ കമലാസനന്റെ മകന്റെ കല്യാണാവശ്യത്തിനായി ഉണ്ടാക്കിയതായിരുന്നു ചാരായം.
ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രദേശം കഴിഞ്ഞ 3 ദിവസമായി നിരീക്ഷണത്തിലായിരുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ സലിലകമാര്, അനിമോന്, ആന്റണി, സതീഷ്, സാനു, സിഇഒ മാരായ റനീഷ്, സാജന് ജോസഫ്, സാലിച്ചന് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
Discussion about this post