പാലക്കാട്: ആശങ്കയിലാക്കി മാവോയിസ്റ്റുകളുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.ശബരിമല സ്ത്രീപ്രവേശനം തടയുന്നവരെ എതിര്‍ക്കണമെന്നാണ് പോസ്റ്ററിലെ ആവശം. അട്ടപ്പാടിയില്‍ ആനമൂളി ചെക്ക് പോസ്റ്റിന് സമീപത്തായാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭവാനി ദളത്തിന്റെ പേരിലുള്ള പോസ്റ്ററുകള്‍ ഇന്ന് രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. അതേസമയം പോസ്റ്റര്‍ പതിച്ചത് ആരാണെന്ന് വ്യക്തമല്ല. സ്ഥലത്തെത്തിയ പോലീസ് പ്രദേശത്ത് പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
അതേസമയം, ചിത്തിര ആട്ടവിശേഷത്തിനായി അഞ്ചാം തീയതി ശബരിമല നട തുറക്കാനിരിക്കെ കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ മുതല്‍ തന്നെ ശബരിമലയില്‍ 5000 പോലീസുകാരെ നിയോഗിക്കും. എന്നാല്‍ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയാന്‍ പ്രതിഷേധക്കാരും രംഗത്തിറങ്ങുന്നതോടെ വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടാകുമെന്ന ഭീഷണിയുണ്ട്. ഇത് മുന്‍കൂട്ടി കണ്ട് പഴുതടച്ച സുരക്ഷയായിരിക്കും പോലീസ് ഒരുക്കുക. ആവശ്യമെങ്കില്‍ ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post