തിരുവല്ല: പോലീസ് നായ പരാമര്‍ശത്തില്‍ പോലീസ് കേസ് എടുത്ത സാഹചര്യത്തില്‍ വിശദീകരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. പോലീസ് നായ എന്നുള്ളത് അവഹേളിക്കുന്ന വാക്കല്ല പോലീസ് നായ പ്രയോഗം ജനാധിപത്യപരമാണെന്നും ബി ഗോപാലകൃഷ്ണന് പറഞ്ഞു. പ്രയോഗത്തിലൂടെ മനോജ് എബ്രഹാമിന്റെ സമീപനത്തെയാണ് ചൂണ്ടിക്കാട്ടിയതെന്ന് ബി ഗോപാലകൃഷ്ണന് വിശദമാക്കി.
പോലീസ് നായ പ്രയോഗത്തില്‍ കേസ് നിലനില്‍ക്കില്ലെന്നും ബി ഗോപാലകൃഷ്ണന് അവകാശപ്പെട്ടു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പടെയുള്ള ബിജെപിയുടെ നേതാക്കളെ സിപിഎം മോശമായ രീതിയില്‍ അവഹേളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിനിടെയായിരുന്നു ഗോപാലകൃഷ്ണന്റെ അവഹേളനം. അന്തസില്ലാത്ത നായയാണ് ഐജി മനോജ് എബ്രഹാം എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇന്നലെ കൊച്ചി സെന്‍ട്രല്‍ പോലീസ് ഗോപാലകൃഷ്ണനെതിരെ കേസ് എടുത്തിരുന്നു.തുടര്‍ന്നാണ് ഗോപാലകൃഷ്ണന് വിശദീകരണവുമായി വന്നത്.
Discussion about this post