താമസക്കാരെയും യാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടില്ലാക്കി നഗരമധ്യത്തില്‍ തടാകം പതഞ്ഞുപൊങ്ങുന്നു

prayar gopalakrishnan,sabarimala,pampa river
ബെംഗളൂരു: താമസക്കാരെയും യാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടില്ലാക്കി ബെംഗളൂരു നഗരമധ്യത്തിലെ ബെല്ലാന്ദൂര്‍ തടാകം പതഞ്ഞുപൊങ്ങുന്നു. നേരത്തെ ഫെബ്രുവരി 17നും സമാനമായി നുര പൊങ്ങിവന്ന് പിന്നീട് വലിയ തീപിടുത്തം ഉണ്ടായിരുന്നു. ഇതോടെ പുകയും പൊടിപടലങ്ങളും കൊണ്ട് ജനം ബുദ്ധിമുട്ടിലാവുകയും ചെയ്തിരുന്നു. C9nbPywUMAQkp8B-e1492438554339 ജലോപരിതലത്തില്‍ ഫോസ്ഫറസിന്റെയും എണ്ണയുടെയും അംശമുണ്ടായതിനെത്തുടര്‍ന്നാണ് അന്ന് തീ പിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. മലിനജലം തടാകത്തിലേക്ക് ഒഴുകിയതാണ് ഇതിനു കാരണമെന്നും കണ്ടെത്തിയിരുന്നു. വിഷാംശം കലര്‍ന്ന നുര കാറ്റില്‍ തടാകത്തിനു പുറത്തുപാറിക്കളിക്കുന്നതും വലിയ ശല്യമുണ്ടാക്കുന്നുണ്ടിപ്പോള്‍. ഇതുമൂലം നിരവധി ആരോഗ്യപ്രശ്‌നമുണ്ടാവുന്നതിനാല്‍ സമീപത്തുള്ള സര്‍ക്കാര്‍ ഓഫിസുകളടക്കം വാതില്‍ അടച്ചിട്ടാണ് പ്രവര്‍ത്തിക്കുന്നത്. റോഡുകളിലും വാഹനങ്ങളിലും വരെ നുരയെത്തിക്കഴിഞ്ഞു. C9nbRQ3UIAAf-NO-630x350 പക്ഷെ, കര്‍ണാടകയുടെ തലസ്ഥാന നഗരിയായിട്ടും ഇതൊന്നും അധികൃതര്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ഇതില്‍ ഇവിടുത്തെ താമസക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്. തടാകത്തിന്റെ ബുദ്ധിമുട്ടുകള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അനുഭവിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് വലിയ ശല്യമുണ്ടാക്കാന്‍ തുടങ്ങിയതെന്ന് അവര്‍ പറയുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)