മഹാഭാരതം സ്ത്രീവിരുദ്ധത നിറഞ്ഞ കൃതിയെന്ന പരാമര്‍ശം: കമല്‍ഹാസന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

ചെന്നൈ: ഒരു ടെലിവിഷന്‍ പരിപാടിക്കിടെ മഹാഭാരതം സ്ത്രീവിരുദ്ധതയുള്ള കൃതിയാണെന്ന് അഭിപ്രായപ്പെട്ട നടന്‍ കമല്‍ ഹാസനോട് നേരിട്ട് ഹാജരാകാന്‍ തമിഴ്നാട് കോടതി ഉത്തരവ്. നടന്റെ വിവാദ പ്രസ്താവനക്കെതിരെ നല്‍കിയ ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. മെയ് അഞ്ചിന് ഹാജരാകണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. സ്ത്രീയെ (പാഞ്ചാലി) ഒരു വസ്തു മാത്രമായി കാണുകയും പുരുഷന്മാര്‍ (പാണ്ഡവന്മാര്‍) അവളെ വച്ച് ചൂതാടുകയും ചെയ്യുന്ന ഒരു കൃതിയെയാണ് ഇന്ത്യക്കാര്‍ ആഘോഷിക്കുന്നതെന്നായിരുന്നു അഭിമുഖത്തില്‍ കമല്‍ പറഞ്ഞത്. തമിഴ്നാട്ടിലെ ഹൈന്ദവ ഗ്രൂപ്പായ ഹിന്ദു മക്കള്‍ കക്ഷിയാണ് കമലിനെ ഹിന്ദുത്വ വിരുദ്ധനെന്ന് ആരോപിച്ച് പരാമര്‍ശത്തിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി കൊടുത്തത്. ബസവേശ്വര മഠത്തിലെ പര്‍വണാനന്ദ സ്വാമി കമല്‍ ഹാസന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കേസ് കൊടുത്തിരുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)