മക്കള്‍ നീതി മയ്യം: കമല്‍ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു

china upgrades air defence along indian border
ചെന്നൈ: ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം ഉലകനായകന്‍ കമല്‍ഹാസന്‍ താന്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് തുടക്കം കുറിച്ചു. മധുരയിലെ വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ്  മക്കള്‍ നീതി മയ്യം എന്ന തന്റെ പാര്‍ട്ടിയെ താരം പ്രഖ്യാപിച്ചത്‌. പേരിനൊപ്പം പാര്‍ട്ടിയുടെ ചിഹ്നവും, പതാകയും പുറത്തിറക്കി. തമിഴകത്തെ രാഷ്ട്രീയ അനിശ്ചിതത്വം മാറ്റിമറിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പാര്‍ട്ടി പ്രഖ്യാപന വേളയില്‍ വ്യക്തമാക്കി. താന്‍ നേതാവല്ലന്നും, ജനങ്ങളില്‍ ഒരാള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളടക്കം നിരവധി പ്രമുഖരെ സാക്ഷിയാക്കിയായിരുന്നു കമലഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)