അബി അവസാനമായി പ്രധാനവേഷത്തില്‍ അഭിനയിച്ച 'കറുത്ത സൂര്യന്‍' വെള്ളിയാഴ്ച റിലീസ് ചെയ്യും, സംവിധാനം പൊന്നാനി സ്വദേശി മുഹമ്മദ് അലി

അന്തരിച്ച പ്രശസ്ത മിമിക്രി താരം അബി അവസാനമായി അഭിനയിച്ച "കറുത്ത സൂര്യന്‍" എന്ന സിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യും. പൊന്നാനി സ്വദേശി മുഹമ്മദ് അലിയാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത്. പൊന്നാനി അങ്ങാടി സ്വദേശിയായ മുഹമ്മദ് അലിയുടെ ആദ്യ സ്വതന്ത്ര സിനിമയാണ് കറുത്ത സൂര്യന്‍ .നേരത്തെ സംവിധായകനായ കൊച്ചിന്‍ ഹനീഫയുടെയും പത്മരാജന്റെയും അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ധേഹം .കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത മൂന്ന് മാസങ്ങള്‍ക്കു മുമ്പ് ,വീണ മീട്ടിയ വിലങ്ങുകള്‍ ,വാത്സല്യം എന്നീ സിനിമക്കും പത്മരാജന്റെ തൂവാനത്തുമ്പികളിലുമാണ് അലി അസിസ്റ്റന്റ് സംവിധായകനായി പ്രവര്‍ത്തിച്ചത് . ഈ അനുഭവ സമ്പത്താണ് രണ്ടു സുഹൃത്തുക്കളുടെ ആത്മബന്ധം പ്രമേയമാക്കിയ സിനിമയുമായി വരാന്‍ അലിക്ക് പ്രചോദനമായത്. പ്രശസ്ത സിനിമാതാരം പ്രേം നസീറിന്റെ പേരക്കിടാവ് മുഹമ്മദ്ഷാ നായകനാകുന്ന സിനിമയില്‍ സംവിധായകന്റെ മകന്‍ ഇര്‍ശാദും പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്നുണ്ട്. അന്തരിച്ച മിമിക്രി താരം അബി സ്‌െ്രെതണതയുള്ള ഒരു സംഗീതസംവിധായകന്റെ വേഷത്തിലാണ് സിനിമയിലെത്തുക .ഏറെ ശ്രദ്ധിക്കപ്പെടുന്ന വേഷമാണിതെന്ന് സംവിധായകന്‍ പറയുന്നു . വെള്ളിയാഴ്ച പത്തോളം തീയ്യേറ്ററുകളിലായാണ് സിനിമ റിലീസ് ചെയ്യുക . കിംഗ് സ്റ്റാര്‍ പ്രൊഡക്ഷന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ' കറുത്ത സൂര്യനില്‍ ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയല്‍ ചന്ദനമഴയുടെ സംവിധായകനായ കൃഷ്ണകുമാര്‍ കൂടല്ലൂര്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട് സംഗീതപ്രധന്യമുള്ള ഈ ചിത്രത്തിലെ എഴുഗാനങ്ങളില്‍ ആറെണ്ണവും എഴുതിയതും സംഗീതം നല്‍കിയതും സംവിധായകന്‍ തന്നെയാണ് . പുതുമുഖങ്ങള്‍ക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ നായികയായി വേഷമിടുന്നത് മഞ്ജുഷ, മേഘ എന്നി പുതുമുഖങ്ങളാണ്.ഏഴ് ഗാനങ്ങളുള്ള ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ഇ.വി.എം അലി തന്നെ നിര്‍വഹിച്ചിരിക്കുന്നു.കൊച്ചു പ്രേമന്‍, കലാഭവന്‍ അബി , നീന കുറുപ്പ്, പ്രിയങ്ക,ശിവജി ഗുരുവായൂര്‍, റസാക്ക് പാരടെയ്‌സ്, പ്രശാന്ത് ഐസക്ക്,രശിധ് ബോസ് ,നാരായണന്‍ പയ്യന്നൂര്‍, സൈനുദ്ദീന്‍,ദിലീപ് കോഴിക്കോട് ,സാന്ദ്ര ,അലി ഖാന്‍ , ഉമ്മര്‍ ഖാന്‍ , ജിബിന്‍ ചാക്കോ , മിലന്‍,ദീപു രാമശ്ശേരി , കലാഭവന്‍ അന്‍സാരി ,സ്വാമി നാഥന്‍,പ്രശാന്ത് കോട്ടയം ,മാസ്റ്റര്‍ നിരഞ്ജന്‍ , ബേബി ലിയാന , എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃഷ്ണ ദാസ്പള്ളത്തേരി ഇ.വി.എം അലി എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നതും കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്ന അലിയാനെന്ന പ്രത്യേകത കൂടിയുണ്ട്. വിജയ് യേശുദാസ്, കണ്ണൂര്‍ ഷെരിഫ്, വിഷ്ണു ദാസ് , ജാഫര്‍, ഹര്‍ഷ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചായാഗ്രഹണം സന്തോഷ് കോട്ടയം നിര്‍വഹിച്ചിരിക്കുന്നു. (ഫഖ്‌റുദ്ധീന്‍ പന്താവൂര്‍)

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)