ജൂനിയര്‍ ലോകകപ്പ് ഹോക്കി ഫൈനല്‍: ഇന്ത്യ ഇന്ന് ബെല്‍ജിയത്തെ നേരിടും

prayar gopalakrishnan,sabarimala,pampa river
ലഖ്‌നൗ: ജൂനിയര്‍ ലോകകപ്പ് ഹോക്കി ഫൈനലില്‍ ഇന്ത്യ ഇന്ന് ബെല്‍ജിയത്തെ നേരിടും. നീണ്ട 15 വര്‍ഷത്തിന് ശേഷം ജൂനിയര്‍ ലോകകപ്പ് കിരീടനേട്ടത്തിന് അരികെയാണ് ഇന്ത്യ. 2001ല്‍ ആസ്‌ട്രേലിയയില്‍ വെച്ചാണ് മുമ്പ് ഇന്ത്യ ജൂനിയര്‍ ലോകകപ്പ് സ്വന്തമാക്കുന്നത്. സെമിയില്‍ ശക്തരായ ആസ്‌ട്രേലിയയെ ഷൂട്ടൗട്ടില്‍ 42ന് മറികടന്നാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ഒരു ഗോളിന് പിന്നില്‍നിന്ന ശേഷമായിരുന്നു ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നത്. പിന്നീട് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോളി വികാസ് ദാഹിയയുടെ മിന്നും പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. ശക്തരായ ജര്‍മനിയെ ഷൂട്ടൗട്ടില്‍ 43ന് മറികടന്നാണ് ബെല്‍ജിയം കലാശക്കൊട്ടിന് യോഗ്യത നേടിയത്. നിശ്ചിത സമയം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് ബെല്‍ജിയം, ജര്‍മനി പോരാട്ടം പെനാല്‍റ്റിയിലേക്ക് നീങ്ങിയത്. കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മുന്നേറ്റനിര താരങ്ങളായ ഗുര്‍ജന്ദ് സിങ്ങും മന്ദീപ് സിങ്ങും തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ ശേഷിയുള്ള ഹര്‍ജീത് സിങ്ങും മികവിലേക്കുയര്‍ന്നാല്‍ ബെല്‍ജിയത്തെ എളുപ്പം മറികടക്കാനാകും. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഹീറോ ആയ ഗോളി വികാസ് ദാഹിയ ഇത്തവണയും ടീമിന്റെ രക്ഷകനാകുമെന്നും ആരാധകര്‍ കണക്കുകൂട്ടുന്നത്. ഫൈനലിന് തന്റെ കുട്ടികള്‍ സജ്ജരായെന്ന് ഇന്ത്യന്‍ കോച്ച് ഹരേന്ദ്ര സീംഗ് വ്യക്തമാക്കി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)