കുട്ടികള്‍ക്കെതിരായ പീഡനങ്ങളും അക്രമങ്ങളും പ്രമേയം: ജൂഡ് ആന്റണിയുടെ വിവാദമായ വീഡിയോ പുറത്തിറങ്ങി

കൊച്ചി : കുട്ടികള്‍ക്കെതിരായ പീഡനങ്ങളും അക്രമങ്ങളും പെരുകുന്ന കാലത്ത് അതിനെതിരെ അവരെ ബോധവാന്മാരാക്കുന്ന ഒരു വീഡിയോയുമായി സംവിധായകന്‍ ജൂഡ് ആന്റണിയും നിവിന്‍ പോളിയും. രക്ഷകര്‍ത്താക്കള്‍ ചിലപ്പോള്‍ കുട്ടികളോട് പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ ഈ വീഡിയോയിലൂടെ പകര്‍ന്നു നല്‍കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും വീഡിയോ വൈറലായിട്ടുണ്ട്. നടന്‍ നിവിന്‍ പോളി കുട്ടികളെ തങ്ങളുടെ സ്വകാര്യതയെക്കുറിച്ച് പറഞ്ഞ് ബോധവല്‍ക്കരിക്കുന്നതാണ് വീഡിയോ. ഈ വീഡിയോ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി മേയര്‍ സൗമിനി ജെയിനും ജൂഡ് ആന്റണിയുമായി തര്‍ക്കമുണ്ടായത് വിവാദമായിരുന്നു. തന്നെ അപമാനിച്ചെന്നാരോപിച്ച് മേയര്‍ ജൂഡിന്റെ പേരില്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)