എസ്എസ്എല്‍സിക്ക് എണ്‍പതും പ്ലസ് ടുവിന് എഴുപതും ശതമാനം മാര്‍ക്ക് നേടിയ മകന്‍ കോപ്പിയടിക്കില്ല; എന്റെ പൊന്നുമോനെ അവര്‍ കൊന്നതാണ്, പ്രവീണ്‍ അദ്ധ്യാപകനല്ല പിശാചാണ്; ഹൃദയം പൊട്ടി ജിഷ്ണുവിന്റെ അമ്മ

prayar gopalakrishnan,sabarimala,pampa river
കോഴിക്കോട്: 'എന്റെ പൊന്നുമോനെ അവര്‍ കൊന്നതാണ്. ആത്മഹത്യയ്ക്ക് കാരണക്കാരനായ മകന്റെ കോളജിലെ അദ്ധ്യാപകനല്ല പിശാചാണ്' തങ്ങളുടെ മകന്‍ അകാലത്തില്‍ പോയതിന്റെ ദു:ഖം താങ്ങാന്‍ ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കാകുന്നില്ല. വന്നവരോടൊക്കെ ഹൃദയം പൊട്ടി ജിഷ്ണുവിന്റെ അമ്മ പറഞ്ഞതിങ്ങനെയാണ്. കോപ്പിയടി പിടികൂടിയതിന് വഴക്കുപറയുകയാണ് ഉണ്ടായതെന്ന് മാനേജ്‌മെന്റ് പറയുമ്പോള്‍ മാതാപിതാക്കള്‍ മാനേജ്‌മെന്റിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തിത്. എസ്എസ്എല്‍സിക്ക് എണ്‍പതും പ്ലസ് ടുവിന് എഴുപതും ശതമാനം മാര്‍ക്ക് നേടിയ അവന്‍ കോപ്പിയടിക്കില്ലെന്നും പഠനത്തില്‍ മുന്‍പന്തിയിലായിരുന്നുവെന്നും അമ്മ മഹിജ ആവര്‍ത്തിച്ചു. എന്‍ജിനീയറിങ് കഴിഞ്ഞ് ഐഎഎസിന് ചേര്‍ന്ന് കലക്ടറാവണമെന്നായിരുന്നു അവന്റെ മോഹമെന്നും മഹിജ ഓര്‍മിച്ചു. ജിഷ്ണുവിന്റെ മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകള്‍ സംശയം വര്‍ധിപ്പിക്കുന്നുണ്ടെന്നും കോളജിലെ ഇടിമുറിയില്‍ കയറ്റി ജിഷ്ണുവിനെ മര്‍ദിച്ചെന്ന് അറിയാന്‍ കഴിഞ്ഞെന്നും അവര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ അടുത്തിരുന്ന വിദ്യാര്‍ത്ഥിയുടെ പേപ്പറില്‍ നോക്കിയെഴുതി എന്നാരോപിച്ച് പ്രവീണ്‍ എന്ന അദ്ധ്യാപകന്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി പരിഹസിച്ചു. ചീത്തവിളിക്കുകയും ഡീബാര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആദ്യം ജിഷ്ണു തുണ്ട് പേപ്പര്‍നോക്കി കോപ്പിയടിച്ചുവെന്നാണ് അദ്ധ്യാപകന്‍ പറഞ്ഞത്. എന്നാല്‍ പിന്നീടത് അടുത്തിരുന്ന കുട്ടിയുടെ പേപ്പറില്‍ നോക്കിയെഴുതി എന്നാണ്. ഇതെല്ലാം കളവാണെന്നും കെട്ടിച്ചമച്ചതാണെന്നും ജിഷ്ണുവിന്റെ അമ്മ പറഞ്ഞു. അതേസമയം മകന്റെ മരണത്തിന് ഉത്തരവാദികള്‍ അദ്ധ്യാപകനും മാനേജ്‌മെന്റുമാണെന്ന് പിതാവ് അശോകന്‍ വ്യക്തമാക്കി. മാനസിക പീഡനത്താലാണ് വിഷ്ണു ജീവനൊടുക്കിയത്. കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണം. ഇനിയൊരു മകനും ഈ ഗതി വരരുതെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ പറഞ്ഞു. കോളേജില്‍ മാനസിക പീഡനമുണ്ടെന്ന് മകന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കാനാണ് ഉപദേശിച്ചത്. അതു തന്റെ മകനെ മരണത്തിലേക്കാണ് എത്തിച്ചതെന്നും അശോകന്‍ പറഞ്ഞു. മരണവിവരമറിഞ്ഞ് അദ്ധ്യാപകരോ മാനേജ്‌മെന്റ് പ്രതിനിധികളോ ആശുപത്രിയില്‍ വന്നിട്ടില്ലെന്നും പിതാവ് അറിയിച്ചു.കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണം. ജിഷ്ണുവിന് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് മര്‍ദനമേറ്റുവെന്നും അതിന്റെ പാടുകള്‍ ശരീരത്തില്‍ കാണാനുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മര്‍ദനവിവരങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധവും ശക്തമായിരുന്നു. ഇതോടെയാണ് കോളജ് അടച്ചിടാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതരായതെന്നും അവര്‍ പറഞ്ഞു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)