സ്‌ക്രാംജറ്റ് എഞ്ചിന്‍ പരീക്ഷിച്ചു; ഐഎസ്ആര്‍ഒയുടെ പുത്തന്‍ കാല്‍വെയ്പ്പ്

world, france, burkini, court order
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി. തദ്ദേശീമായി വികസിപ്പിച്ച എയര്‍ബ്രീത്തിങ് സ്‌ക്രാംജെറ്റ് എന്‍ജിന്‍ റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപകേന്ദ്രത്തില്‍ നിന്നും വിജയകരമായി പരീക്ഷിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെ ആറ് മണിക്കായിരുന്നു വിക്ഷേപണം. ശബ്ദത്തേക്കാള്‍ ആറുമടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്ന വിക്ഷേപണവാഹിനിയാണിത്. അന്തരീക്ഷവായുവിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആധുനിക റോക്കറ്റ് സാങ്കേതികവിദ്യയാണിത്. തിരുവനന്തപുരം വിഎസ്എസ്സി എയര്‍ബ്രീത്തിങ് സ്‌ക്രാംജറ്റ് വികസിപ്പിച്ചത്. 'ശ്വസന' സംവിധാനമടക്കം സുപ്രധാന ഫ്യൂവല്‍ ഫീഡ് സിസ്റ്റം വികസിപ്പിച്ചത് വലിയമല എല്‍പിഎസ്സിയാണ്. രണ്ട് ആര്‍എച്ച് 560 സ്‌ക്രാംജറ്റ് എന്‍ജിനുകളാണ് പരീക്ഷിച്ചത്. ഇവ രണ്ടിന്റേയും ഭാഗങ്ങള്‍ യോജിപ്പിച്ചാണ് പുതിയ റോക്കറ്റിന്റെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പറന്ന് 11 കിലോമീറ്ററുകള്‍ക്ക് ശേഷം അതില്‍ ഘടിപ്പിച്ചിരുന്ന എന്‍ജിനുകള്‍ പ്രവര്‍ത്തിച്ചത്. റോക്കറ്റിന്റെ ഉപരിതലത്തില്‍ മാത്രമാണ് പരീക്ഷണം നടന്നത്. റോക്കറ്റ് ഉയര്‍ന്ന് 55 സെക്കന്‍ഡുകള്‍ക്ക് എന്‍ജിനുകള്‍ തയ്യാറായി. ആറ് സെക്കന്‍ഡാണ് പരീക്ഷണം നീണ്ടത്. ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ട്വിറ്റര്‍ സന്ദേശം അയച്ചു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)