അമേരിക്കയില്‍ അറ്റ്‌ലാന്റ എയര്‍പോര്‍ട്ടില്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ പൗരന്‍ മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പോലീസ് കസ്റ്റഡിയില്‍ ഇന്ത്യക്കാരന്‍ മരിച്ചു. അറ്റ്ലാന്റ എയര്‍പോര്‍ട്ടില്‍ പോലീസ് കസ്റ്റഡിയിലിരിക്കെയാണ് അതുല്‍ കുമാര്‍ ബാബുഭായ് പട്ടേല്‍ എന്ന ഇന്ത്യന്‍ പൗരന്‍ മരിച്ചത്. അമേരിക്കന്‍ എമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സമന്റ് ഇയാളെ കസ്റ്റഡിയിലെടുത്തുതായിരുന്നു. ആവശ്യത്തിനുള്ള രേഖകള്‍ ഇല്ലെന്ന് ആരോപിച്ചാണ് അറ്റ്ലാന്റ എമിഗ്രേഷന്‍ വിഭാഗം 58കാരനായ അതുലിനെ കഴിഞ്ഞ ആഴ്ച കസ്റ്റഡിയിലെടുത്തത്. ഇക്വഡോറില്‍ നിന്ന് ഈ മാസം പത്തിനാണ് പട്ടേല്‍ അറ്റ്ലാന്റ വിമാനത്താവളത്തിലെത്തിയത്. ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇയാളെ രാജ്യത്തു പ്രവേശിക്കുന്നതില്‍ നിന്നും കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിലക്കുകയും ഐസിഇക്കു കൈമാറുകയുമായിരുന്നു. അറ്റ്ലാന്റ സിറ്റി ഡിറ്റെന്‍ഷന്‍ സെന്ററില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉള്ളതായി കണ്ടെത്തിയിരുന്നു. രണ്ടു ദിവസങ്ങള്‍ക്കുശേഷം ശ്വാസതടസത്തെ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഹൃദയാഘാതം മൂലം ആശുപത്രിയിലാണ് അതുല്‍ മരിച്ചതെന്ന് അധികൃതര്‍ പറയുന്നു. ഇക്വഡോറില്‍ നിന്ന് മെയ് 10നാണ് അതുല്‍ അറ്റ്ലാന്റ വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ ആവശ്യമുള്ള രേഖകള്‍ ഇയാളുടെ പക്കല്‍ ഇല്ലെന്നായിരുന്നു പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)