ഇന്ത്യന്‍ വംശജനായ അറ്റോര്‍ണിയെ ട്രംപ് പുറത്താക്കി

ന്യൂയോര്‍ക്ക്: മുന്‍അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ നിയമിച്ച ഇന്ത്യന്‍ വംശജനായ അറ്റോര്‍ണി പ്രീത് ഭരാരെയെ ട്രംപ് ഭരണകൂടം പുറത്താക്കി. ഭരാരെയോടൊപ്പമുണ്ടായിരുന്ന 46 അറ്റോര്‍ണിമാരോടും അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് ആണ് രാജിയാവശ്യപ്പെട്ടത്. ന്യൂയോര്‍ക്കിന്റെ അറ്റോര്‍ണിയായ ഭരാരെയോട് നേരത്തെ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രാജി ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കല്‍ നടപടി. ഒബാമയുടെ നയങ്ങള്‍ക്കെതിരെ ട്രംപിന്റെ നയമാണ് പുറത്താക്കലിന് പിന്നിലെന്നും വാദങ്ങളുണ്ട്. സാമ്പത്തീക കൊമ്പന്മാര്‍ക്ക് നേരെ മുഖം നോക്കാതെ നടപടിയെടുത്തതും തിരച്ചടിയാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കന്‍ ഓഹരി വ്യപാരകേന്ദ്രമായ വാള്‍സ്ട്രീറ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഭരാരെയ്ക്ക് ജനപ്രീതിയുണ്ടാക്കിയത്. ഇദ്ദേഹം അന്ന് നിരവധി സാമ്പത്തിക സ്ഥാപനങ്ങളുടെ കുറ്റവിചാരണ ചെയ്തിരുന്നു. ഇത്തരക്കാര്‍ക്കിടയില്‍ നിന്നും വന്‍തുക ഇദ്ദേഹം പിഴയീടാക്കിയിരുന്നു. മുന്‍ സ്പീക്കര്‍ ഷെല്‍ഡല്‍ സില്‍വറിന് 12 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിന് പിന്നില്‍ ഇദ്ദേഹത്തിന്റെ നിയമപോരാട്ടമാണുണ്ടായിരുന്നത്. പഞ്ചാബിലെ ഫിറോസ്പൂരിലാണ് ഭരാരെ ജനിച്ചത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)