ഈറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ വ്യോമസേന വിമാനത്തെ കുറിച്ച് നാലാം ദിനത്തിലും വിവരങ്ങള്‍ ലഭിച്ചില്ല. തെരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും നാവികസേനയും വ്യോമസേനയും സംയുക്തമായി തെരച്ചില്‍ നടത്തി. ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന്റെ സഹായവും തേടിയിട്ടുണ്ട്. അതേസമയം, കാണാതാകുന്ന സമയത്ത് വിമാനത്തിന്റെ എയര്‍ ട്രാഫിക് കണ്ട്രോളില് ഉണ്ടായിരുന്നത് പൈലറ്റ് ആശിഷ് തന്‍വാറിന്റെ ഭാര്യ സന്ധ്യയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ജൂണ്‍ മൂന്നിന് ഉച്ചയ്ക്ക് 12.25ന് അരുണാചല്‍ പ്രദേശിലെ മേചുകയെ ലക്ഷ്യമാക്കി പറന്നുയര്‍ന്ന വിമാനവും എയര്‍ ട്രാഫിക് കണ്‍ട്രോളുമായുണ്ടായിരുന്ന ബന്ധം ഒരു മണിയോടെ നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഒരു ഒരുമണിക്കൂറോളം സമയം കഴിഞ്ഞ് വിവരമറിയിക്കാന്‍ സന്ധ്യയുടെ ഫോണ്‍ കോള്‍ വന്നെന്ന് ആശിഷിന്റെ അമ്മാവനും വ്യോമസേനാംഗവുമായ ഉദയ് വീര്‍ സിങ് പറഞ്ഞു.
അടിയന്തിരമായി വിമാനം എവിടെയെങ്കിലും ലാന്റ് ചെയ്തുകാണുമെന്നാണ് കരുതിയത്. അങ്ങനെയെങ്കില്‍ വിമാനത്തിലെ ആരെങ്കിലും ബന്ധപ്പെടേണ്ട സമയം കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. 2019 ഫെബ്രുവരിയിലായിരുന്നു ആശിഷ് തന്‍വാറും സന്ധ്യയും തമ്മിലുള്ള വിവാഹം. പിന്നീട് മെയ് 18ന് ഇരുവരും തിരികെ ജോലിയില്‍ പ്രവേശിച്ചു. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ആശിഷ് 2013ലാണ് ഐഎഎഫില്‍ ചേരുന്നത്. തുടര്‍ന്ന് 2015ല്‍ വ്യോമസേന വിമാനത്തില്‍ പൈലറ്റാകുകയും ചെയ്തു.
അതേസമയം, വിമാനത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശിയും വ്യോമസേനാംഗവുമായ എസ് അനൂപ് കുമാറടക്കം പതിമൂന്നു പേര് ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മഴ തുടരുന്നത് തെരച്ചില്‍ ദുഷ്ക്കരമാക്കുകയാണ്. പഴയ വിമാനമായതിനാല്‍ തന്നെ പരിഷ്ക്കരിക്കാത്ത എമര്‍ജന്‍സി ലൊക്കേറ്റര്‍ ബീക്കണ്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല എന്നും അതാണ് വിമാനം കണ്ടെത്താന്‍ വൈകുന്നതെന്നും വിദഗ്ധര്‍ വിമര്‍ശനമുന്നയിച്ചു.
Discussion about this post