ന്യൂഡല്‍ഹി; റാഫേല്‍ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ് സുപ്രീംകോടതിയില്‍ മൂലം ഫയല്‍ ചെയ്തു. റാഫേല്‍ കേസില്‍ ഡിസംബര്‍ 14ന് പുറപ്പടിവിച്ച വിധി പുനഃപരിശോധിക്കരുത് എന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെയും, മോഷ്ടിക്കപ്പെട്ട അപൂര്‍ണ്ണമായ രേഖകളുടെയും അടിസ്ഥാനത്തില്‍ വിധി പുനഃപരിശോധിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ് മൂലം.
പുനഃപരിശോധന ഹര്‍ജികള്‍ക്ക് ഒപ്പം ഫയല്‍ ചെയ്തിരിക്കുന്ന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ രഹസ്യ ഫയല്‍ കുറുപ്പുകളാണ്. കരാര്‍ വ്യവസ്ഥകള്‍ തയ്യാര്‍ ആക്കുന്നതിന്റെ ഭാഗമായി വിവിധ ഏജന്‍സികള്‍ നല്കിയ ശുപാര്‍ശകള്‍ അടങ്ങുന്നതാണ് ഈ ഫയല്‍ കുറിപ്പുകള്‍. ഇതിനെ അന്തിമ തീരുമാനം ആയി കണക്കാക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍.
യുപിഎ സര്‍ക്കാറിന്റെ കാലത്ത് റാഫേല്‍ വിമാനങ്ങള്‍ക്ക് നിശ്ചയിച്ചിരുന്ന വിലയെകാള്‍ 2.86 % കുറവാണ് പുതിയ കരാറെന്നും, ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷച്ചതിനെ സമാന്തര ചര്‍ച്ച എന്ന് വിശേഷിപ്പിക്കാന്‍ ആകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ് മൂലത്തില്‍ പറയുന്നു.
ഓഫ്സെറ്റ് പങ്കാളിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഒരു പങ്കും ഇല്ലെന്നും സര്‍ക്കാര്‍. കരാറില്‍ പറയുന്ന സമയത്ത് തന്നെ വിമാനം കൈമാറുമെന്നതിന് ഉള്ള എല്ലാ ഇടപെടലുകളും ഉണ്ടാകുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നും കേന്ദ്ര സര്‍ക്കാര്‍
ഏതെങ്കിലും കാരണവശാല്‍ ഡസോള്‍ട്ട് ഏവിയേഷന്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് കൃത്യ സമയത്ത് കൈമാറാന്‍ സാധിച്ചില്ല എങ്കില്‍ കരാര്‍ വ്യവസ്ഥ പ്രകാരം ഇന്ത്യക്ക് ലഭിക്കേണ്ട തുക കാലതാമസം കൂടാതെ ലഭിക്കാന്‍ ഇടപെടുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍.
36 യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിഎജി പരിശോധിച്ചതാണെന്നും സത്യവാങ് മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. പുനഃ പരിശോധന ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച വാദം കേള്‍ക്കും.
Discussion about this post