ന്യൂഡല്‍ഹി: മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് 360 സൈനികര്‍ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു സുര്‍ജേവാലയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് സുര്‍ജേവാല മോഡിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
അതെസമയം മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ ഉണ്ടായ ആക്രമണം സംസ്ഥാന സര്‍ക്കാരിന്റെ അശ്രദ്ധ മൂലമാണെന്ന് കുറ്റപ്പെടുത്തി കൊണ്ട് എന്‍സിപി രംഗത്തെത്തിയിരുന്നു. ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ രാജി വയ്ക്കണമെന്നും എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ആവശ്യപ്പെട്ടു.
ഇന്നലെയാണ് സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം ഐഇഡി സ്ഫോടനത്തില്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികര്‍ സഞ്ചരിച്ച വാഹനമാണ് അക്രമണത്തിനിരയായത്. സ്ഫോടനത്തില്‍ സൈന്യം സഞ്ചരിച്ച വാഹനം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.
Discussion about this post