ന്യൂഡല്‍ഹി: വെള്ളിത്തിരയില്‍ മോഡി ആയി അഭിനയിച്ച ബോളിവുഡ് താരം വിവേക് ഒബ്റോയി ഇനി ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങും. മോഡിയുടെ ജീവിതകഥ പറയുന്ന ‘പിഎം നരേന്ദ്ര മോഡി’ എന്ന ചിത്രത്തിലാണ് വിവേക് മോഡി ആയി വേഷമിട്ടത്. ഇതിന് പിന്നാലെ ആണ് താരം ഇപ്പോള്‍ ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്.
ബിജെപിക്ക് വേണ്ടി ഗുജറാത്തിലാണ് വിവേക് പ്രചാരണത്തിന് ഇറങ്ങുക. ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി 40 താരപ്രചാരകരാണ് രംഗത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിന്റെ പട്ടിക പുറത്തുവിട്ടത്. നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരാണ് ബിജെപിക്ക് വേണ്ടി ഗുജറാത്തിലെ റാലികളില്‍ പങ്കെടുക്കുന്നത്.
ഇവരെ കൂടാതെ ബോളിവുഡ് താര സുന്ദരിയും ബിജെപി എംപിയുമായ ഹേമ മാലിനിയും ബോളിവുഡ് നടന് പരേഷ് റാവലും ബിജെപിയുടെ പ്രചാരണ സംഘത്തിലുണ്ട്. ഏപ്രില്‍ 23 ആണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്.
Discussion about this post