ന്യൂഡല്‍ഹി: തന്നോട് ചോദിക്കാതെ തന്റെ അനുവാദമില്ലാതെ ജന്മം നല്‍കിയെന്നാരോപിച്ച് മാതാപിതാക്കള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി 27കാരന് രംഗത്ത്. ഡല്‍ഹി സ്വദേശിയായ റാഫേല്‍ സാമുവല്‍ ആണ് വ്യത്യസ്തമായ പരാതിക്കാരന്. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അയാള്‍ക്ക് ജന്മം നല്‍കുന്നത് തെറ്റാണെന്നാണ് സാമുവലിന്റെ വാദം. ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അയാളെ ഈ ലോകത്തേക്കു കൊണ്ടുവരാന്‍ പാടില്ലെന്നും. അങ്ങനെ ചെയ്താല്‍ ഈ ജീവിതത്തിലെ വിഷമതകള്‍ അവര്‍ അനുഭവിക്കേണ്ടി വരുമെന്നും റാഫേല്‍ വിശ്വസിക്കുന്നു.
ഒരു കാര്യത്തിനും നിങ്ങള്‍ മാതാപിതാക്കളെ അനുസരിക്കേണ്ടതില്ലെന്നാണ് ഇന്ത്യയിലെ ഓരോ കുട്ടികളോടും എനിക്ക് പറയാനുള്ളതെന്ന് റാഫേല്‍ വ്യക്തമാക്കുന്നു. എനിക്ക് എന്റെ മാതാപിതാക്കളെ ഇഷ്ടമാണ്. ഞങ്ങള്‍ തമ്മില്‍ വളരെ മികച്ച ബന്ധമാണുള്ളത്. എന്നാല്‍ അവര്‍ അവരുടെ സന്തോഷം നിറവേറ്റാന്‍ മാത്രമാണ് എനിക്ക് ജന്മം നല്‍കിയത്. റാഫേല്‍ കൂട്ടിച്ചേര്‍ത്തു. പഠനത്തിനും മറ്റ് കാര്യങ്ങള്‍ക്കും മാതാപിതാക്കള്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നതും അവരെ ശകാരിക്കുന്നതും റാഫേല്‍ നിശിതമായി വിമര്‍ശിക്കുകയാണ്.
Discussion about this post