ഉദയ്പൂര്‍: മുകേഷ് അംബാനിയുടെ മകളുടെ കല്യാണത്തെപ്പറ്റിയുള്ള കൗതുക വാര്‍ത്തകള്‍ ഇനിയും തീര്‍ന്നില്ല. 200 ഓളം ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് പിന്നാലെ ആയിരത്തോളം ആഢംബര കാറുകളാണ് വിവാഹത്തോട് അനുബന്ധിച്ചുള്ള ഗതാഗത സൗകര്യത്തിനായി ഒരുക്കിയിട്ടുള്ളതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ജാഗ്വാര്‍, പോര്‍ഷേ, മെഴ്സിഡസ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ ലോകത്തിലെ എല്ലാവിധ ആഢംബര വാഹന നിര്‍മ്മാതാക്കളുടെയും മുന്തിയ ഇനം മോഡലുകളാണ് വിവാഹത്തിനായി എത്തുന്ന അതിഥികള്‍ക്കായി അണിനിരക്കുന്നത്. അതിഥികളുമായി വിവാഹ വേദിയിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും വിമാനത്താവളങ്ങളിലേക്കുമൊക്കെ തലങ്ങും വിലങ്ങും പായുകയാണ് ഈ വാഹനങ്ങളുടെ ചുമതല.
അംബാനി പുത്രി ഇഷയും ആനന്ദ് പിരമലും തമ്മിലുള്ള വിവാഹം ഡിസംബര്‍ 12നാണ് നടക്കുന്നത്. ഇതിന് മുന്നോടിയായി ഡിസംബര്‍ എട്ട്, ഒന്‍പത് തീയതികളില്‍ ഉദയ്പൂരില്‍ ആഘോഷച്ചടങ്ങുകള്‍ നടക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന വിവാഹത്തിനായി ഉദയ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്നത് 200 ഓളം ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സാധാരണയായി ഉദയ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 19 സര്‍വീസുകളാണുള്ളത്. എന്നാല്‍ വിവാഹത്തോടനുബന്ധിച്ച് അടുത്ത പത്തു ദിവസങ്ങളില്‍ 30 മുതല്‍ 50 വരെ വിമാനസര്‍വീസുകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post