ഹൈദരാബാദ്: പ്രസംഗത്തിനിടെ സദസ്സില്‍ ഇരുന്ന് സംസാരിച്ചവരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കാവല്‍ മുഖ്യമന്ത്രിയും ടിആര്എസ്എസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവു. നിങ്ങള്‍ ഇത്രയും വിവരംകെട്ടവരാണോ അല്‍പ്പമെങ്കിലും മാന്യത വേണ്ടേ എന്നു ചോദിച്ചായിരുന്നു അദ്ദേഹം വിമര്‍ശിച്ചത്. സംസ്ഥാനത്തെ ജലസേചന പദ്ധതിയെ കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോഴായിരുന്നു സദസില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ സംസാരിക്കാന്‍ തുടങ്ങിയത്.
ഇതോടെ മുഖ്യമന്ത്രി ദേഷ്യം പിടിക്കുകയായിരുന്നു. ‘എന്തിനാണ് നിങ്ങള്‍ ഇങ്ങനെ ബഹളംവെക്കുന്നത്, നിങ്ങള്‍ വിഡ്ഡികളാണോ? നിങ്ങള്‍ക്ക് അല്‍പ്പമെങ്കിലും മാന്യതയുണ്ടോ? വിവരമില്ലാത്തവരെപ്പോലെ ഇങ്ങനെ പുലമ്പുകയാണോ എന്നായിരുന്നു ഇദ്ദേഹത്തിന്റെ രോഷത്തോടെയുള്ള ചോദ്യം. നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് കേള്‍ക്കണോ എന്ന് ആദ്യം തീരുമാനിക്കുക. കേള്‍ക്കണമെന്നുണ്ടെങ്കില്‍ പത്ത് മിനുട്ട് നേരം മിണ്ടാതിരിക്കുക”.- ചന്ദ്രശേഖര്‍ റാവു പറയുന്നു.
ഇതോടെ മഹാബൂബ് നഗറിലെ ടിആര്‍എസ് എംപി എപി ജിതേന്ദ്ര റെഡ്ഡി വിഷയത്തിലിടപെട്ടു. ജനങ്ങള്‍ അവരുടെ ആവേശം കാണിച്ചതാണെന്നും താങ്കള്‍ ക്ഷമിക്കണമെന്നും ജിതേന്ദ്ര റെഡ്ഡി പറഞ്ഞപ്പോള്‍ ഇത് യൂസ്ലെസ് എക്സൈറ്റ്മെന്റ് ആണെന്നായിരുന്നു ചന്ദ്രശേഖര്‍ റാവുവിന്റെ മറുപടി. ബുദ്ധിശൂന്യമായ ഈ ആവേശം കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചന്ദ്രശേഖര്‍ റാവു ജനങ്ങളോട് ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.
Discussion about this post