ന്യൂഡല്‍ഹി: 2019ലെ ലോക്സഭാ തെരഞ്ഞടുപ്പില്‍ രാമന്റെ അനുഗ്രഹത്താല്‍ ബിജെപിജയിക്കുമെന്ന് പറയുന്ന സംഘപരിവാറുകാര്‍ക്ക് ചുട്ടമറുപടി നല്കി നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഫാറുഖ് അബ്ദുള്ള.
2019ലെ തെരഞ്ഞടുപ്പില്‍ ബിജെപി കരുതുന്നത് രാമന് വിജയിപ്പിക്കുമെന്നാണ്. എന്നാല്‍ തെരഞ്ഞടുപ്പില്‍ ദൈവങ്ങളല്ല വോട്ട് ചെയ്യുന്നത് മറിച്ച് ജനങ്ങളാണ്. രാമനും അല്ലാഹുവിനും വോട്ടില്ലെന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയണമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.2019ലെ ലോക്സഭാ തെരഞ്ഞടുപ്പ് ബിജെപിക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post