പട്യാല: എയര്‍സെല്‍ മാക്സിസ് കേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തിന്റെ അറസ്റ്റ് ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വിലക്കിയത്. ഈൗ മാസം 26 വരെയാണ് വിലക്ക്.
എന്നാല്‍ കേസന്വേഷണവുമായി പി ചിദംബരം സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപ്പെടുത്തി.
കേസിനാസ്പദമായ സംഭവം ഇങ്ങനെ
2006 ലാണ് എയര്‍സെല്‍ മാക്സിസ് ഇടപാട് നടക്കുന്നത്. എയര്‍സെല്‍ മാക്സിസ് ഇടപാടിനും ഐഎന്‍എക്സ് മീഡിയയ്ക്കും വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്ഐപിബി) അനുമതി ലഭ്യമാക്കാന്‍ ഇടപെട്ടന്ന കേസില്‍ ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനെതിരെ സിബിഐയും ഇഡിയും അന്വേഷണം നടത്തുന്നുണ്ട്.
പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് രണ്ട് കൂട്ടര്‍ക്കും എഫ്ഐപിബിയിലൂടെ അനുമതി ലഭിച്ചത്. 600 കോടി രൂപയുടെ നിക്ഷപത്തിന് മാത്രമാണ് ധനമന്ത്രിക്ക് അധികാരമുണ്ടായിരുന്നത്. അതില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് അനുമതി നല്‍കേണ്ടത് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ്. എന്നാല്‍, 3500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നല്‍കിയതായി ഇഡി ആരോപിക്കുന്നു.
Discussion about this post