വിപി സത്യന്‍ വീണ്ടും അവതരിച്ചു; സത്യനായി ജയസൂര്യ ജീവിക്കുകയായിരുന്നുവെന്ന് ഐഎം വിജയന്‍

im vijayan, jayasurya, captain
ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം വിപി സത്യന്റെ ജീവിതകഥ പ്രമേയമാക്കിയ ജയസൂര്യ ചിത്രം ക്യാപ്റ്റനെ വാനോളം പുകഴ്ത്തി ഫുട്‌ബോള്‍ താരം ഐഎം വിജയന്‍. ക്യാപ്റ്റനിലൂടെ വിപി സത്യന്‍ എന്ന താരം വീണ്ടും തങ്ങള്‍ക്ക് മുന്നില്‍ അവതരിച്ചുവെന്ന് വിജയന്‍ പറഞ്ഞു. വിപി സത്യനൊപ്പം ഇന്ത്യയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള ഫുട്‌ബോള്‍ താരമാണ് ഐഎം വിജയന്‍. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിപി സത്യനായി വെള്ളിത്തിരയില്‍ പകര്‍ന്നാടിയ ജയസൂര്യയേയും അദ്ദേഹം അഭിനന്ദിച്ചു. വിപി സത്യനായി അഭിനയിക്കാന്‍ ജയസൂര്യ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും സത്യന്റെ നടത്തം ഉള്‍പ്പെടെ എല്ലാം അതുപോലെ സിനിമയില്‍ അവതരിപ്പിക്കാന്‍ ജയസൂര്യക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യനായി ജയസൂര്യ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നുവെന്നും ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ എല്ലാവരും ഈ സിനിമ കാണണമെന്നും അദ്ദേഹം പറഞ്ഞു.

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)