സിനിമ കുറയ്ക്കും, അഭിനയമില്ലാത്ത ലോകത്ത് ഞാന്‍ പൂര്‍ണ്ണമായും സന്തോഷവാനായിരിക്കും: മോഹന്‍ലാല്‍

prayar gopalakrishnan,sabarimala,pampa river
രണ്ടായിരത്തിപ്പതിനാറില്‍ മലയാളത്തില്‍ നിന്നും പുലിമുരുകനും തെലുങ്കില്‍ നിന്ന് ജനതാഗാരേജും നൂറുകോടി ക്ലബില്‍ കടന്നു. പുതുവര്‍ഷത്തിലും മോഹന്‍ലാലിനെ കാത്തിരിക്കുന്നതു വലിയ വലിയ പ്രൊജക്റ്റുകള്‍. എന്നാല്‍ താന്‍ കുറച്ചുവര്‍ഷങ്ങള്‍ക്കു ശേഷം സിനിമ കുറച്ചേക്കാം എന്നു മോഹന്‍ലാല്‍ പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു താരം തന്റെ ഭാവി പരിപാടികളെക്കുറിച്ചുവ്യക്തമാക്കിയത്. സിനിമയ്ക്കപ്പുറത്തു യാത്ര ചെയ്യാനും പുസ്തകങ്ങള്‍ വായിക്കാനുമൊക്കെ ഏറെ താല്‍പ്പര്യമുള്ളയാളാണു ഞാന്‍. അതായിരിക്കും ചിലപ്പോള്‍ ഞാന്‍ എടുക്കുന്ന തീരുമാനവും. അഭിനയമില്ലാത്ത ലോകത്തു ഞാന്‍ പൂര്‍ണ്ണമായും സന്തോഷവാനായിരിക്കും. അവധി ആഘോഷിക്കുക വളരെ ഇഷ്ടമുള്ള കാര്യമാണ്. ഒരോ സിനിമ പൂര്‍ത്തിയാക്കിയ ശേഷവും ഒരു പത്തുദിവസം അവധി എടുക്കാന്‍ ആഗ്രഹിക്കുന്നയാളാണു ഞാന്‍. എന്നാല്‍ കഠിനമായ ഷൂട്ടിങ് ഷെഡ്യൂളുകള്‍ കാരണം അതിനു സാധിക്കാറില്ല. ഇപ്പോള്‍ ഞാന്‍ അതിനു ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതുവരെ ഞാന്‍ എനിക്കുവേണ്ടി ജീവിച്ചിട്ടില്ല. ഇനി അതിനു ശ്രമിക്കണം. കഴിഞ്ഞ 37 വര്‍ഷമായി ഒരേ മനുഷ്യന്‍ തന്നെയാണു നിങ്ങളുടെ മുന്നില്‍ അഭിനയിക്കുന്നത്. ആളുകള്‍ക്കറിയാം ഞാന്‍ അന്ധനോ, അമാനുഷികശക്തിയോ ഉള്ളവനല്ലെന്ന്. എന്നിട്ടും ഒപ്പം, പുലിമുരുകന്‍ എന്നി സിനിമകളിലെ എന്റെ കഥാപാത്രത്തെ അവര്‍ വിശ്വസിക്കുന്നു. അവരുടെ വിശ്വാസമാണു എന്റെ ശക്തി. അതു നഷ്ടമായാല്‍ ഈ കടപൂട്ടി ഞാന്‍ വേറെ എന്തെങ്കിലും പണിക്കു പോകേണ്ടിവരും. അഭിനയത്തില്‍ ആവര്‍ത്തനം സംഭവിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പക്ഷേ അതു കഥാപാത്രങ്ങളെ ആശ്രയിച്ചിരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)