ഗാനമേളകളിലോ മറ്റ് പരിപാടികളിലോ അനുവാദമില്ലാതെ എന്റെ പാട്ട് പാടരുത് : കെഎസ് ചിത്രയ്ക്കും എസ്പിബിയ്ക്കും ഇളയരാജയുടെ നോട്ടീസ്

ചെന്നൈ: കെഎസ് ചിത്രയ്ക്കും എസ്പിബിയ്ക്കും ഇളയരാജയുടെ നോട്ടീസ് തന്റെ ഗാനങ്ങള്‍ ഗാനമേളകളിലോ മറ്റ് പരിപാടികളിലോ അനുവാദമില്ലാതെ പാടരുതെന്നാവശ്യപ്പെട്ട് സംഗീത സംവിധായകന്‍ ഇളയരാജ രംഗത്ത്. ഗായകരായ കെഎസ്.ചിത്രയ്ക്കും എസ്പി ബാലസുബ്രഹ്മണ്യത്തിനും ചരണിനും അദ്ദേഹം നോട്ടീസയച്ചു. നോട്ടീസ് ലഭിച്ച വിവരം എസ്പി ബാലസുബ്രഹ്മണ്യമാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. എസ്പി ബാലസുബ്രഹ്മണ്യം മകന്‍ നടത്തുന്ന ലോക ടൂറിലാണ്. ഇതിനിടെ പല രാജ്യങ്ങളില്‍ പാട്ട് പാടി. ഇപ്പോള്‍ യുഎസ് പര്യടനം നടന്നുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് നോട്ടീസ് ലഭിച്ചതെന്നും എസ്പിബി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)