ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട അവധി കേരളത്തിന് അപമാനം, പ്രശ്‌നം ഇത്രയും വലുതാക്കിയത് മുഖ്യമന്ത്രി: രമേശ് ചെന്നിത്തല

prayar gopalakrishnan,sabarimala,pampa river
തിരുവനന്തപുരം; കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട അവധി കേരളത്തിന് അപമാനമാണ്. ഒക്ടോബറില്‍ തുടങ്ങിയ പ്രശ്‌നം തീര്‍ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നില്ല. പ്രശ്‌നം ഇത്രയും വലുതാക്കിയത് മുഖ്യമന്ത്രിയാണ്. പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു. ഭരണരംഗത്ത് ഇപ്പോഴുള്ളത് മരവിപ്പാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കപ്പെടുന്നില്ല. ഫയലുകളില്‍ കൂടുതലും കെട്ടിക്കിടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിലാണെന്നും ചെന്നിത്തല പറഞ്ഞു. ബന്ധു നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനു കത്തുനല്‍കി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)