ഡി സിനിമാസ് കൊള്ളസങ്കേതം, ഇവിടെ നടക്കുന്നത് തീവെട്ടിക്കൊള്ളയും ഗുണ്ടായിസവും; ദിലീപിന്റെ ചാലക്കുടിയിലെ തീയ്യെറ്ററിനെതിരെ വ്യാപക പ്രതിഷേധം

prayar gopalakrishnan,sabarimala,pampa river
കൊച്ചി: മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തീയ്യേറ്ററിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചരണം. മള്‍ട്ടിപ്ലക്‌സ് തീയറ്ററുകളേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഡി സിനിമാസില്‍ ഈടാക്കുന്നതെന്നാണ് ആരോപണം. പാര്‍ക്കിംഗ് ചാര്‍ജ് ഈടാക്കരുതെന്ന മുനിസിപ്പാലിറ്റിയുടെ വ്യവസ്ഥ പോലും ഡി സിനിമാസില്‍ പാലിക്കുന്നില്ലെന്നും ആരോപണമുണ്ട്. ഡി സിനിമാസ് എന്ന കൊള്ളസങ്കേതം എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റ്. നമ്മുടെ സ്വന്തം ചാലക്കുടി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം പുറത്ത് വന്നിരിക്കുന്നത്. മുനിസിപ്പാലിറ്റി പണം ഈടാക്കരുതെന്ന് പറഞ്ഞിട്ടും ഡി സിനിമാസില്‍ പാര്‍ക്കിംഗിന് 20 രൂപയാണ് വാങ്ങുന്നത്. ടിക്കറ്റിന് മൂന്ന് രൂപ അധികം സെസ് കൂടി നല്‍കണം. മറ്റ് തീയറ്ററുകളില്‍ നാല് വയസു വരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ട എന്നാല്‍ ഡി സിനിമാസില്‍ മൂന്ന് വയസുള്ള കുട്ടികള്‍ക്ക് പോലും ടിക്കറ്റ് ചോദിക്കുന്നു. ഇങ്ങനെ പോകുന്നു ആരോപണങ്ങള്‍. കുടിവെള്ളം പോലും അകത്ത് കടത്താന്‍ സമ്മതിക്കില്ല. ലോഞ്ചില്‍ ചെന്നിരുന്നാല്‍ അവിടെ തീയറ്ററുകാരുടെ വക ഐസ്‌ക്രീം, കൂള്‍ ഡ്രിങ്ക്‌സ്, പോപ്പ് കോണ്‍ മുതലായ സാധനങ്ങള്‍ വരും. എന്നാല്‍ ഇതിനെല്ലാം പുറത്ത് കൊടുക്കുന്നതിന്റെ ഇരട്ടി പണം നല്‍കണം. ചായക്ക് 25 രൂപയും ഐസ്‌ക്രീമിന് 50 രൂപയുമാണ് നല്‍കേണ്ടത്. പോപ്പ്‌കോണിന്റെ വില നൂറ് രൂപയാണെന്നും പോസ്റ്റില്‍ പറയുന്നു. banner-4 ദിലീപിന്റ സിനിമാ തീയ്യെറ്റെറിനെതിരായ എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം 'ഡി ' സിനിമാസ് ' എന്ന ചാലക്കുടിയിലെ കൊള്ളസങ്കേതം : കേരളത്തില്‍ ഷോപ്പിംഗ് മാളുകളിലെ മള്‍ട്ടി പ്ലക്‌സ് കളിലോ, കേരളത്തിലെ തന്നെ തീയേറ്ററുകളില്‍ ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുന്ന ബി . ഉണ്ണികൃഷ്ണന്റെ തിരുവന്തപുരത്തുള്ള ഏരീസ് പ്ലസ് തീയേറ്ററിലോ ഇല്ലാത്ത തരത്തിലുള്ള പകല്‍ കൊള്ളയാണ് ചാലക്കുടിയിലെ ഡി ' സിനിമാസ്സില്‍ നടക്കുന്നത് . ലിബര്‍ട്ടി ബഷീറിനെ മലര്‍ത്തി അടിച്ചു എന്ന് അവകാശപ്പെട്ടു കേരളത്തില്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയെ പിളര്‍ത്തി പേരെടുത്ത ദിലീപ് എന്ന ജനപ്രിയ നായകന്റെ സ്വന്തം തിയേറ്ററില്‍ ജനത്തിന് പ്രിയം ഇല്ലാത്ത രീതിയില്‍ ആണ് തീവെട്ടിക്കൊള്ള നടക്കുന്നത് , കാര്‍പാര്‍ക്കില്‍ നിന്നും തുടങ്ങുന്നു അവരുടെ കൊള്ള , മുനിസിപ്പാലിറ്റി പണം ഈടാക്കരുത് എന്ന് പറഞ്ഞെങ്കിലും ഡി ' സിനിമാസ്സില്‍ കാര്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ 20 രൂപ കൊടുക്കണം . അത് കഴിഞ്ഞു ടിക്കറ്റ് എടുക്കാന്‍ ചെന്നാല്‍ ടിക്കറ്റിന് പുറമെ 3 കൂടി സെസ്സ് വാങ്ങിയിരിക്കും , അതും കഴിഞ്ഞു ഉള്ളില്‍ കയറാന്‍ പോകുമ്പോള്‍ സാധാരണ ഒരു തീയേറ്ററിലും മൂന്നോ , നാലോ വയസ്സുകാര്‍ക്കു ടിക്കറ്റ് ചോദിക്കാറില്ല , ഇവിടെ ചെന്നാല്‍ മൂന്നു വയസ്സ് കാര്‍ക്കും കൊടുക്കണം ഫുള്‍ ടിക്കറ്റ് ചാര്‍ജ് . ആ കടമ്പയും കഴിഞ്ഞു ചെല്ലുമ്പോള്‍ ആണ് രണ്ടു ആണുങ്ങളും ഒരു പെണ്ണും കൂടി എയര്‍ പോര്‍ട്ടില്‍ സെക്ക്യൂരിറ്റി ചെക്കിങ് പോലും നാണിക്കുന്ന രീതിയില്‍ അമ്മമാരുടെ കൈയ്യിലെ ഹാന്‍ഡ് ബാഗ് മുതല്‍ എല്ലാം തിരഞ്ഞു പുറത്തിട്ടു പരിശോധിക്കല്‍ , അതില്‍ കാണുന്ന കുട്ടികള്‍ക്ക് കൊടുക്കാനുള്ള ബിസ്‌ക്കറ് പോലും എടുത്തു പുറത്തിട്ടു നമ്മളെ ഉള്ളിലേക്ക് പറഞ്ഞു വിടുന്നു , കുടി വെള്ളം പോലും അകത്തു കടത്താന്‍ അനുവദിക്കില്ല . അത് കഴിഞ്ഞു ലോഞ്ചില്‍ ചെന്നിരുന്നാല്‍ അവിടെ അവരുടെ വക ഐസ് ക്രീം , കൂള്‍ ഡ്രിങ്ക്‌സ് , പോപ്പ്‌കോണ്‍ , മറ്റു സാധനങ്ങള്‍ . ഇതെല്ലം പുറത്തു കിട്ടുന്ന വിലയേക്കാള്‍ ഇരട്ടി കൊടുക്കണം . ഉദാ: ഒരു ചായ 25 രൂപ , ഐസ് ക്രീം 50 രൂപ, പോപ്പ്‌കോണ്‍ 100 രൂപ . ജനപ്രിയ നായകന്റെ തിയ്യേറ്ററില്‍ നടക്കുന്ന ഈ പകല്‍ കൊള്ള അധികൃതരുടെ മുന്നില്‍ പരാതി പെടും എന്ന പറഞ്ഞപ്പോള്‍ അവിടെ നില്‍ക്കുന്ന ജീവനക്കാരുടെ വക പരിഹാസം വേറെ . വെറും 500 മീറ്റര്‍ അപ്പുറത്തു ഈ ജനപ്രിയ നായകന്റെ തന്നെ 'ഐ വിഷന്‍ ' എന്ന കണ്ണാസ്പത്രി ഉണ്ട് . പറയുമ്പോള്‍ എല്ലാം ജനത്തിന് വേണ്ടി , അടുത്തറിയുമ്പോള്‍ ആണ് എല്ലാം ജനത്തിന്റെ പണത്തിനു വേണ്ടി ആണെന്ന് അറിയുന്നത്..

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)