കാത്തിരിപ്പിന് വിരാമമിട്ട് ഹോണ്ടയുടെ റിബല്‍ നിരത്തിലിറങ്ങുന്നു

ലോകത്തെമ്പാടുമുള്ള ഇരുചക്ര വാഹന പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന ഹോണ്ടയുടെ റിബല്‍ നിരത്തിലിറങ്ങുന്നു. ക്രൂസര്‍ ബൈക്കുകളുടെ എന്റ്രി ലെവലിലേക്ക് ഹോണ്ട അവതരിക്കാന്‍ വൈകുന്നതെന്തേ എന്നുള്ള ചോദ്യത്തിന് ഉത്തരമായിട്ടാണ് കമ്പനി റിബലിനെ കാണുന്നത്.രണ്ട് വേരിയന്റുകളിലാവും റിബല്‍ എത്തുക. റിബല്‍ 250, റിബല്‍ 500 എന്നീ വകഭേദങ്ങളാണ് റിബലിനുള്ളത്. 249 സിസി എഞ്ചിന് 26 പിഎസ് കരുത്താവും റിബല്‍ 250ന് ഉണ്ടാവുക. റിബല്‍ 500 വരുന്നത് 471 സിസി എഞ്ചിനുമായാണ്. 46 പിഎസ് കരുത്ത് ഈ വേരിയന്റിനുണ്ടാകും. രണ്ട് വകഭേദത്തിനും 6 സ്പീഡ് ഗീയര്‍ബോക്‌സാണ് കമ്പനി നല്‍കിയിരിക്കുന്നത്. ജപ്പാനിലെ നിരത്തുകളിലാണ് വാഹനം ആദ്യമായി ഹോണ്ട പുറത്തിറക്കിയതെങ്കിലും ഉടന്‍തന്നെ ഇവന്‍ ഇന്ത്യയിലുമെത്തും. ഇന്ത്യന്‍ രൂപ മൂന്ന് ലക്ഷത്തിനും മൂന്നര ലക്ഷത്തിനും ഇടയിലാണ് രണ്ട് റിബല്‍ വകഭേദങ്ങളുടേയും വില എങ്കിലും ഇന്ത്യയിലെത്തുമ്പോള്‍ വില അല്‍പം കുറയാനാണ് സാധ്യത.ക്രൂസര്‍ ബൈക്കുകളായി ഇന്ത്യയില്‍ ഇപ്പോഴുമുള്ളത് എന്‍ഫീല്‍ഡിന്റെ തണ്ടര്‍ ബേഡും ബജാജിന്റെ അവഞ്ചറുമാണ്. വളരെക്കാലമായി ഒത്ത ഒരെതിരാളി ക്രൂസര്‍ വിഭാഗത്തില്‍ ഇന്ത്യയിലുണ്ടായിട്ടില്ല. എന്നാല്‍ ധാരാളം ക്രൂസര്‍ ബൈക്കുകള്‍ ഇന്ത്യന്‍ വാഹന വിപണിയിലേക്ക് വരാന്‍ തയാറെടുക്കുന്നുണ്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)