തിരുവനന്തപുരത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ചശേഷം രക്തസ്രാവം തടയാന്‍ പൂജാരി കുട്ടിയുടെ ഗുഹ്യഭാഗത്ത് പഞ്ഞിക്കഷണം തിരുകിക്കയറ്റി, ബ്രാഹ്മണ സമുദായത്തിന് നാണക്കേടാകുമെന്ന് പറഞ്ഞ് വീട്ടുകാര്‍ സംഭവം മൂടിവെച്ചു; ഒത്തുതീര്‍പ്പാക്കാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് പൂ

prayar gopalakrishnan,sabarimala,pampa river
തിരുവനന്തപുരം: ഏഴു വയസുകാരിയെ പീഡിപ്പിച്ചശേഷം രക്തസ്രാവം തടയാന്‍ പൂജാരി കുട്ടിയുടെ ഗുഹ്യ ഭാഗത്ത് പഞ്ഞിക്കഷണം തിരുകിക്കയറ്റി. മൂന്നു മാസങ്ങള്‍ക്കുശേഷം സംഭവം തിരിച്ചറിഞ്ഞപ്പോള്‍ സമുദായത്തിന് മാനക്കേടാകുമെന്നു പറഞ്ഞ് ഇക്കാര്യം മൂടിവച്ചു. കുറച്ചുനാള്‍ മുമ്പ് പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ ശിശുരോഗ വിദഗ്ധനെ കാണിക്കുകയായിരുന്നു. അപ്പോഴാണ് പീഡിപ്പിച്ചശേഷം രക്തസ്രാവം തടയാന്‍ പഞ്ഞിക്കഷ്ണം തിരുകിക്കയറ്റിയതായി വ്യക്തമായത്. ബ്രാഹ്മണസമുദായത്തില്‍ പെട്ട കുട്ടിയാണ് പീഡനത്തിന് ഇരയായത്. സമുദായത്തിന് മാനക്കേടാകുമെന്ന ഭയത്തില്‍ സംഭവം കുട്ടിയുടെ വീട്ടുകാര്‍ പുറത്തുപറയാതിരിക്കുകയായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ അശ്വതിയുടെ ഇടപെടലോടെയാണ് സംഭവം പുറത്തെത്തിയത്. അശ്വതി കുട്ടിയുടെ അമ്മയെ സന്ദര്‍ശിക്കുകയും പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കുകയുമായിരുന്നു. തൊട്ടടുത്ത വീട്ടിലെ മുപ്പതുകാരനായ പൂജാരിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഫോര്‍ട്ട് സിഐ ആണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞതായാണു സൂചന. അതേസമയം, കേസില്‍നിന്നു പിന്‍മാറാന്‍ പ്രതിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കു ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്.സംഭവം തന്റെ ഫേസ്ബുക്ക് പേജില്‍ അശ്വതി ജ്വാല പോസ്റ്റ് ചെയ്തിട്ടുണ്ട്. അശ്വതി ജ്വാലയുടെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം: ഏഴുവയസായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം രക്തസ്രാവം തടയാന്‍ പഞ്ഞിക്കഷ്ണം തിരുകി കയറ്റി. മൂന്നുമാസമായി കുട്ടി പ്രകടിപ്പിക്കുന്ന അസ്വസ്ഥതകള്‍ക്ക് ഒടുവില്‍ ശിശുരോഗവിദഗ്ധനെ കാണിച്ചപ്പോള്‍ പീഡനവിവരം പുറത്തു വന്നു. ബ്രാഹ്മണ സമുദായത്തില്‍ പെട്ട കുടുംബം സമുദായത്തെ ഭയന്ന് സംഭവം രഹസ്യമാക്കി. രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് കുട്ടിയുടെ വീട്ടില്‍ എത്തി അമ്മയുമായ് സംസാരിച്ചു. വീടിനു തൊട്ടടുത്തുള്ള വ്യക്തിയാണ് ഇത് ചെയ്തതെന്ന് ബോധ്യമായ നിരന്തരം സംസാരിച്ച ശേഷം അമ്മ കേസ് കൊടുക്കാന്‍ തയ്യാറായി. ബാലാവകാശ കമ്മീഷന്‍ .പോലീസ് സ്‌റ്റേഷന്‍ ചൈല്‍ഡ് ലൈന്‍ എന്നിവിടങ്ങളില്‍ പരാതി നല്കി. സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ചിട് അത് മറച്ചു വെക്കാന്‍ ഏതു സമുദായമാണ് ഇവിടെ പഠിപ്പിക്കുന്നത് ?ഈ ക്രൂരത ചെയ്തവനും ഈ സമുദായമാണ്. ബ്രാഹ്മണ സമുദായ നേതാക്കള്‍ മുന്നോട്ട് വരിക. ഈ വെല്ലുവിളി സ്വീകരിക്കുക .ആ അമ്മ ഈ വിവരം മൂടിവെച്ചത് സമുദായത്തെ പേടിച്ചിട്ടാണെങ്കില്‍ നിങ്ങള്‍ ഒറ്റപെടുത്തതും എന്ന് പേടിച്ചാണെങ്കില്‍ ഈ വെല്ലുവിളി സ്വീകരിക്കുക ഈ ക്രൂരകൃത്യം ചെയ്തവനെ നിയമത്തിനു മുന്നില് എത്തിക്കേണ്ടത് നിങ്ങളുടെ കൂടി ഉത്തരവാദിത്വമാണ്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം അവന്റെ ബന്ധുക്കള്‍ വിളിക്കുന്നു. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത് നടന്ന ഈ സംഭവം ഉന്നതന്മാര്‍ ഇടപെട്ട് ഒത്തു തീര്‍പ്പാക്കരുത്. വെല്ലുവിളികള്‍ക്കിടയിലും എനിക്ക് ചെയാന്‍ കഴിഞ്ഞത് ചെയ്തു ഇനി പൊതു ജനവും നിയമവും അവനുള്ള ശിക്ഷ വിധിക്കട്ടെ ഇത് ചെയ്തിട്ട് അവന്‍ പോയ് പൂജിച്ചത് ഏതോ ദേവി വിഗ്രഹത്തില്‍ ശാന്തിക്കാരന്‍.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)