ഹിജാമ: അടുത്തറിയാം കപ്പിങ്ങ് തെറാപ്പി എന്ന ഈ ചികിത്സാരീതിയെ

prayar gopalakrishnan,sabarimala,pampa river
-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ ശരീരത്തില്‍ നിന്ന് രക്തം പ്രത്യേകരീതിയില്‍ ഒഴിവാക്കുന്ന അതിപുരാതന ചികിത്സാരീതിയാണ് ഹിജാമ എന്ന കപ്പിങ്ങ് തെറാപ്പി. അക്യുപങ്ങ്ച്ചറില്‍ മാത്രമല്ല യൂനാനിയിലും ഈ തൊറാപ്പി ഉപയോഗിക്കാറുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബി ഈ ചികിത്സാരീതി ഉപയോഗിച്ചിരുന്നതായി ചരിത്രത്തിലുണ്ട് . ഇതിന്റെ മഹത്വം പറയുന്ന നൂറിലധികം ഹദീസുകളുമുണ്ട്. ചൈനയില്‍ നിന്നുമാണ് ഈ ചികിത്സാരീതി ലോകത്തിന് കിട്ടിയത്. (ഗ്രീസില്‍ നിന്നുമാണ് ഇത് വന്നതെന്നും അഭിപ്രായമുണ്ട് ) പിന്നീടത് മറ്റിടങ്ങളില്‍ വ്യാപിക്കുകയായിരുന്നു. പാര്‍ശ്വഫലങ്ങളില്ലാതെ രക്തത്തില്‍ നിന്നും ആവശ്യമില്ലാത്തതും അപകടകവുമായ കൊഴുപ്പുകള്‍, മാലിന്യങ്ങള്‍, വിശാംഷങ്ങള്‍, നീരുകള്‍, നിര്‍ജീവകോശങ്ങള്‍, രോഗാണുക്കള്‍, തുടങ്ങി ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടാക്കുന്ന പതാര്‍ത്ഥങ്ങളെ പുറത്ത് കളയാനും എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറക്കുകയു, രകത സമ്മര്‍ദ്ദം, ഹൃദയാഘാതം, എന്നിവയെ തടുക്കുകയും ചെയ്യാന്‍ ഹിജാമ ചികിത്സകൊണ്ട് സാധിക്കും. ഏഴുതരം ഹിജാമ തെറാപ്പികള്‍ ഉണ്ട്. ചെയ്യുന്ന സ്വഭാവമനുസരിച്ചുള്ള വിത്യാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇങ്ങനെ ഏഴാക്കി തിരിച്ചിട്ടുള്ളത്. 1. ഡ്രൈ കപ്പിങ്ങ് 2. മസാജ് കപ്പിങ്ങ് 3. നീഡില്‍ കപ്പിങ്ങ് 4. ഹോട്ട് കപ്പിങ്ങ് 5. ഫ്‌ളാഷ് കപ്പിങ്ങ് (കപ്പ് പലാവര്‍ത്തി എടുത്തും വെച്ചുമുള്ള തെറാപ്പി ) 6. ഹെര്‍ബല്‍ കപ്പിങ്ങ് (ഹെര്‍ബല്‍ ക്രീമുകള്‍ ഉപയോഗിച്ചുള്ള രീതി ) 7. വാട്ടര്‍ കപ്പിങ്ങ് (ചുട് വെള്ളം കപ്പില്‍ ഉപയോഗിച്ചുള്ള രീതി ) 15 വയസ്സ് കഴിഞ്ഞവര്‍ക്കും 65 വയസിന് താഴെയുള്ളവര്‍ക്കുമാണ് ഈ ചികിത്സ ചെയ്യേണ്ടത്. ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന കുട്ടികള്‍ക്ക് ഡ്രൈ കപ്പിങ്ങ് വളരെ നല്ലതാണ്. മുഖത്ത് നല്ലത് ഫ്‌ളാഷ് കപ്പിങ്ങാണ്. മുഖസൗന്ദര്യത്തിനും ഇത് ചെയ്യാം. ശരീരത്തില്‍ നീരോ/വീക്കമോ/പഴുപ്പോ ഉള്ള ഭാഗങ്ങളില്‍ കപ്പ് വെക്കരുത്. ഞെരമ്പില്‍ നിന്നല്ല തൊലിയില്‍ നിന്നാണ് ഹിജാമയില്‍ രക്തമെടുക്കേടുക്കുന്നത്. ഹിജാമയെന്ന കപ്പിംഗ് തെറാപ്പിയെന്നാല്‍ രക്തമെടുക്കല്‍ മാത്രമല്ല. മറിച്ച് മസാജ്, ഡ്രൈ കപ്പിംഗ് അങ്ങനെ പലരൂപങ്ങളിലുമുണ്ട്. എല്ലാ അസുഖങ്ങള്‍ക്കും ഹിജാമയിലൂടെ ചികിത്സയുണ്ട്. ഹിജാമക്ക് ശരീരത്തില്‍ ഓരോ പോയന്റ് ഉണ്ട്. അവിടെയാണ് കപ്പ് വെക്കേണ്ടത്. 13 പോയന്റുകളാണ് ഇതില്‍ പ്രധാനമായുള്ളത്. ഹിജാമക്ക് ഉത്തമമായ സമയം ഹിജാമ പകലില്‍ ഏതുസമയവും ചെയ്യാം. എന്നാല്‍ കനത്ത വേനലില്‍ ഒഴിവാക്കുന്നതാണ് ബുദ്ധി. അറബ് മാസത്തെ 17,19,21 ദിവസങ്ങളില്‍ ചെയുന്നതാണ് ഏറ്റവും ഉത്തമം. പകല്‍ പത്ത് മണിക്ക് മുമ്പാണ് മികച്ച സമയം. ഹിജാമക്ക് ശേഷം ഹെവി ഫുഡ് ഒഴിവാക്കലാണ് നല്ലത്. ബുധന്‍ ദിവസങ്ങളില്‍ ഹിജാമ നല്ലതെല്ലന്ന് ചിലര്‍ വാദിക്കുന്നുണ്ട്. രക്തം കൂടുതല്‍ വരുന്നു എന്നത് അസുഖം മാറാനുള്ള കാരണമല്ല. കുറഞ്ഞ കപ്പിങ്ങില്‍ മികച്ച റിസള്‍ട്ട് അതാവണം ലക്ഷ്യം. കപ്പിങ്ങ് തെറാപ്പി ശരീരത്തിലെ 13 മര്‍മ്മങ്ങളെ ഉള്‍പ്പെടുത്തി ചെയ്യുമ്പോള്‍ തന്നെ ഒട്ടുമിക്ക വേദനകളും അസുഖങ്ങളും പമ്പകടക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത് . ഈ ചികിത്സകള്‍ കൊണ്ട് ശമനം ലഭിക്കുന്ന രോഗങ്ങള്‍ എല്ലാ രോഗങ്ങള്‍ക്കും ഫലപ്രദമാണെങ്കിലും വേഗത്തില്‍ ശമനം ലഭിക്കുന്ന രോഗങ്ങള്‍ പുറം, കഴുത്ത്, തോള്‍, നടു, മടമ്പ്, കാല്‍മുട്ട്, ഊര വേദന തുടങ്ങിയ വേദനകളും ചോരക്കുരു, ചൊറി, സോറിയാസിസ്, വരിക്കോസ് വെയിന്‍, കൈകാല്‍ തരിപ്പ്, തളര്‍ച്ച, അമിതക്ഷീണം, ആര്‍ത്രൈറ്റീസ്, റുമാറ്റി സം, ഡയബറ്റിക്, ന്യൂറോപ്പതി, കിഡ്‌നി സ്‌റ്റോണ്‍, ഉറക്കക്കുറവ്, ഉറക്കം തൂങ്ങല്‍, പൈല്‍സ്, ഗ്യാസ് ട്രബിള്‍ , മെലിച്ചില്‍, അമിതവണ്ണം, അലര്‍ജി, ശ്വാസംമുട്ടല്‍, യൂറിക് ആസിഡ്, വ്രണങ്ങള്‍, സത്രീജന്യ രോഗങ്ങള്‍, ലൈംഗികരോഗങ്ങള്‍, രക്തസമ്മര്‍ദ്ദം, എല്ല് തേയ്മാനം, ചര്‍മ്മ രോഗങ്ങള്‍, പ്രമേഹം, ടോണ്‍സിലൈറ്റിസ് ശരിയായ രീതിയില്‍ ഹിജാമ പഠിക്കാതെ ചികിത്സ നടത്തുന്നവരുടെ എണ്ണം കൂടിവരികയാണിന്ന്. പലരും വിശ്വസിക്കുന്നത്ത് ഈ ചികിത്സക്ക് ഏതെങ്കിലും മതങ്ങളുമായി ബന്ധമുണ്ടെന്നാണ്. പ്രവാചകന്‍ മുഹമ്മദ് നബി ഹിജാമയെന്ന ചികിത്സാരീതിയെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുള്ളതിനാല്‍ ചിലരെല്ലാം വിശ്വസിച്ചത് ഈ ചികിത്സ പ്രവാചക ചികിത്സയാണെന്നാണ്. എന്നാല്‍ സത്യം അതല്ല ബിസി കാലങ്ങളില്‍ പോലും ഉള്ള ഈ ചികിത്സയെ മുഹമ്മദ് നബിയും ഉപയോഗിച്ചിരുന്നുവെന്ന് മാത്രം . ഈ കപ്പിംഗ് തെറാപ്പി വളരെ ആയാസകരവും വേഗത്തില്‍ അസുഖങ്ങള്‍ക്ക് ആശ്വാസം കിട്ടുന്നവയുമാണ്. ഇതിന്റെ ഫലം പൂര്‍ണ്ണമായി അനുഭവിക്കണമെങ്കില്‍ അക്യുപങ്ച്ചര്‍ ജീവിതശൈലി സ്വീകരിക്കണം. അതായത് വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുകയും ദാഹിക്കുമ്പോള്‍ മാത്രം കുടിക്കുകയും ചെയ്യുന്ന ശൈലി. (മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും, സൈക്കോളജിസ്റ്റുമാണ് ലേഖകന്‍ :9946025819 )

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)