നൂറുമടങ്ങ് വേഗതയുള്ള പുതിയ വൈഫൈ സംവിധാനവുമായി നെതര്‍ലന്‍ഡ് ഗവേഷകര്‍

prayar gopalakrishnan,sabarimala,pampa river
ആംസ്റ്റര്‍ഡാം: നൂറുമടങ്ങ് വേഗതയുള്ള പുതിയ വൈഫൈ സംവിധാനവുമായി നെതര്‍ലന്‍ഡ് ഗവേഷകര്‍.കൂടുതല്‍ ഉപകരണങ്ങളുമായി ബന്ധിപ്പിക്കാനാകുന്ന പുതിയ വൈഫൈ സംവിധാനം ശരീരത്തിന് ഹാനികരമല്ലാത്ത ഇന്‍ഫ്രാറെഡ് വികിരണത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. വളരെ കുറഞ്ഞ ചിലവില്‍ നിലവിലുള്ളതിനേക്കാള്‍ കുടുതല്‍ ദൂരത്തില്‍ എത്തിക്കാവുന്ന ഈ വൈഫൈ ഒപ്റ്റിക്കല്‍ ഫൈബര്‍, ലൈറ്റ് ആന്റിനകള്‍ എന്നിവ അടങ്ങുന്നതാണ്.ഏകദേശം 40 ജിഗാബൈറ്റ് വോഗതയുള്ള വൈഫൈ ഇന്‍ഡോഫിന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് കണ്ടുപിടിച്ചത്. ഇതുമായി കണക്ട് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ ഡിവൈസുകള്‍ക്കും ഇതേ വേഗത ലഭിക്കുമെന്നാണ് ഗവേഷകരുടെ അവകാശവാദം. നിലവിലുള്ളതിനേക്കാള്‍ 100 മടങ്ങ് അധിക വേഗതയുള്ള പുതിയ വൈഫൈ സംവിധാനത്തില്‍ 1,500 നാനോമീറ്റര്‍ മുതലുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ ഉപയോഗിക്കുന്നു. 200 ടെറാഹെട്‌സ് ആണ് ഇവയുടെ തരംഗ ദൈര്‍ഘ്യം. അതിനാല്‍ ഡേറ്റകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി വളരെ കൂടുതലാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)