ഭാര്യയ്ക്കും പറക്കമുറ്റാത്ത നാല് പെണ്‍മക്കള്‍ക്കും വേണ്ടി പണം സ്വരൂപിയ്ക്കാനുള്ള ഓട്ടത്തില്‍ സെയ്ദ് നാട്ടിലേയ്ക്ക് വന്നിട്ട് 25 വര്‍ഷം: ആരേയും കരയിക്കും സൗദിയിലെ ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ കഷ്ടപെട്ട് പണിയെടുത്ത് ജീവിയ്ക്കുന്ന ഈ മനുഷ്യന്റെ കഥ

saudi pravasi, said muhammed
ജിദ്ദ : ഇത് സെയ്ദ് മുഹമ്മദ്. നാട്ടിലുള്ള തന്റെ ഭാര്യയ്ക്കും പറക്കമുറ്റാത്ത നാല് പെണ്‍മക്കള്‍ക്കും വേണ്ടി 25 വര്‍ഷമായി സൗദി അറേബ്യയുടെ ചുട്ടുപൊള്ളുന്ന മണലാരിണ്യത്തില്‍ കഷ്ടപെട്ട് പണിയെടുത്ത് ജീവിയ്ക്കുന്ന മനുഷ്യന്‍. 1992 ല്‍ 42-ാം വയസിലാണ് സെയ്ദ് ബംഗളൂരുവില്‍ നിന്ന് സൗദിയിലെത്തിയത്. തന്റെ പെണ്‍മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യഭ്യാസത്തിനും വിവാഹത്തിനുള്ള സ്ത്രീധനത്തിനുള്ള തുകയും ഉണ്ടാക്കാനുള്ള തിരക്കില്‍ അദ്ദേഹം 25 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും നാട്ടിലേയ്ക്ക് പോയിട്ടില്ല. സൗദിയിലെത്തിയ അദ്ദേഹം ആദ്യകാലത്ത് തുന്നല്‍ക്കാരനായിട്ടാണ് ജീവിതം ആരംഭിച്ചത്. പകല്‍ മുഴുവനും കെട്ടിടം പണിയ്ക്കും രാത്രിയില്‍ തുന്നല്‍ പണിയും. ഇതിനിടെ വര്‍ഷങ്ങള്‍ കടന്നു പോയിരുന്നു. ഫോണിലൂടെ നാട്ടിലുള്ള തന്റെ ഭാര്യയുടേയും മക്കളുടേയും ശബ്ദം കേള്‍ക്കുമ്പോഴായിരുന്നു അദ്ദേഹത്തിന് ആശ്വാസം. പിന്നെ മക്കളുടെ ഫോട്ടോയും. ആ ഫോട്ടോകള്‍ നോക്കി നിശബ്ദനായി കരയുമെന്ന് അദ്ദേഹം ഓര്‍ക്കുന്നു. 1992 ല്‍ നാട്ടില്‍ നിന്ന് സൗദിയിലെത്തുമ്പോള്‍ ഇളയമകള്‍ക്ക് വെറും മൂന്ന് വയസ് മാത്രമായിരുന്നു പ്രായം ഇപ്പോള്‍ 28 വയസായി. നാല് പെണ്‍മക്കളും ഉന്നതവിദ്യാഭ്യാസം നേടിയ സംതൃപ്തിയിലാണ് ഇന്ന് ഈ വൃദ്ധന്‍. മൂത്ത രണ്ട് മക്കളുടേയും വിവാഹം നല്ല രീതിയില്‍ കഴിഞ്ഞു. ഇളയ രണ്ട് മക്കള്‍ സ്വകാര്യ കമ്പനിയില്‍ നല്ല ജോലി സമ്പാദിച്ചുവെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ വീഡിയോ ചാറ്റ് സംവിധാനം വന്നതോടെ ഭാര്യയേയും മക്കളേയും കാണാന്‍ സാധിക്കുന്നുണ്ട്. അവര്‍ കണ്ണീരോടെയാണ് താനുമായി സംസാരിക്കുന്നതെന്നും ഈ അച്ഛന്‍ ഓര്‍ക്കുന്നു. മക്കള്‍ പലതവണയായി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് വരാന്‍ പറയുന്നുണ്ടെന്നും സെയ്ദ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കുടുംബത്തിനു വേണ്ടി തന്റെ ജീവിതം വേണ്ടെന്നു വെച്ച ഈ മഹാനായ മനുഷ്യന്റെ കഥ അറിഞ്ഞ സാമൂഹ്യപ്രവര്‍ത്തകന്‍ നാസ് ഷൗക്കത്ത് അലി വക്കം ഇദ്ദേഹത്തെ നാട്ടിയേയ്ക്ക് അയക്കാനുള്ള ഒരുക്കത്തിലാണ്. ഒപ്പം 25 വര്‍ഷത്തിനു ശേഷം കുടുംബത്തെ കാണാനായി സെയ്ദ് മഹബൂബ് സാബും കാത്തിരിക്കുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)