ഈ അഞ്ച് രോഗങ്ങളെ തടയാന്‍ മാതളത്തിന് കഴിവുണ്ട്

ഉറുമാന്‍പഴം എന്നും അറിയപ്പെടുന്ന മാതളം ഭക്ഷ്യയോഗ്യമായ ഒരു പഴമുണ്ടാകുന്ന ചെടിയാണ് . ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഈ ഫലം പുരാതന ഭാരതത്തിലെ ആയുര്‍വേദാചാര്യന്മാര്‍ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. മാതള നാരകം ഉത്ഭവിച്ചത് ഹിമാലയത്തിനും ഈജിപ്തിനും ഇടയിലുള്ള പ്രദേശത്ത് നിന്നാണ് . മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന ഒന്നാണ് മാതളം.

മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിച്ച് വിളര്‍ച്ച തടയുന്നു. മാതളനാരകത്തിന്റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്


വൃക്ക രോഗങ്ങള്‍ക്ക്

വ്യക്ക രോഗങ്ങളെ തടയാന്‍ മാതളം നല്ലതാണ്. വ്യക്കരോഗികള്‍ ദിവസെനെ മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. കൂടാതെ മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ അലയിപ്പിച്ച് കളയാനും മാതളത്തിന് കഴിവുണ്ട്.

ഹൃദ്രോഗത്തിന്

ഹൃദയത്തില്‍ അടിയുന്ന കൊഴുപ്പിനെ അകറ്റാന്‍ മാതളനാരങ്ങ നല്ലതാണ്. ഹൃദയത്തില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത മാതള നാരങ്ങ കഴിക്കുമ്പോള്‍ കുറയും. ഇത് ധാരാളം ഹൃദയപ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.

രക്തസമ്മര്‍ദം

മാതളത്തില്‍ അടങ്ങിയിരുന്ന ആന്റി ഓക്‌സിഡന്‍സ് രക്ത സമ്മര്‍ദം കുറയ്ക്കാന്‍ സാഹയിക്കും. അതിനാല്‍ ദിവസവും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്.

കൊളസ്ട്രോളിന്

കൊളസ്ട്രോളിനെ ഇല്ലാതാക്കാനും മാതളനാരങ്ങ നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90%ത്തിലധികം കൊഴുപ്പും കൊളസ്ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും.

ദഹന പ്രശ്നങ്ങള്‍ക്ക്

ദഹന പ്രശ്നങ്ങള്‍ക്കും മാതള നാരങ്ങ മികച്ചതാണ്. കുട്ടികളില്‍ ഉണ്ടാവുന്ന വയറിളക്കം പോലെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് മാതള നാരങ്ങ ജ്യൂസ്.

Exit mobile version